Cylinder Explosion | ഔറംഗാബാദില്‍ ഛാത് പൂജക്കിടെ ഗ്യാസ് സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് അപകടം; 30 പേര്‍ക്ക് പരിക്ക്

 


ADVERTISEMENT

ഔറംഗാബാദ്: (www.kvartha.com) ബീഹാറിലെ ഔറംഗാബാദില്‍ ഛാത് പൂജക്കിടെ ഗ്യാസ് സിലിന്‍ഡര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ 30ലേറെ പേര്‍ക്ക് പരിക്കേറ്റു. അതില്‍ നിരവധി പേര്‍ ഗുരുതരാവസ്ഥയിലാണെന്നുമാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Aster_MIMS

ശനിയാഴ്ച പുലര്‍ചെ 2.30 മണിയോടെ ഛാത് പൂജക്ക് വേണ്ടിയുള്ള പാചകത്തിനിടെയാണ് അപകടം സംഭവിച്ചത്. ഷോര്‍ട് സര്‍ക്യൂട് മൂലമുണ്ടായ തീപ്പിടിത്തത്തെ തുടര്‍ന്ന് ഗ്യാസ് സിലിന്‍ഡര്‍ പൊട്ടിത്തെറിക്കുകയും അത് വന്‍ തീപ്പിടിത്തത്തിന് കാരണമാകുകയും ചെയ്തുവെന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. തീയണക്കാന്‍ ശ്രമിച്ച നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പൊള്ളലേറ്റതായും വിവരമുണ്ട്.

Cylinder Explosion | ഔറംഗാബാദില്‍ ഛാത് പൂജക്കിടെ ഗ്യാസ് സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് അപകടം; 30 പേര്‍ക്ക് പരിക്ക്

Keywords: News, National, Injured, Fire, Explosions, Police, Massive Fire During Chhath Puja At Bihar's Aurangabad, Many Critical.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
WebDesk Omega
WebDesk Omega

154168 Articles

Tags

Share this story

wellfitindia