Fire | അസം മാര്‍കറ്റില്‍ വന്‍ തീപ്പിടിത്തം; '150 കടകള്‍ കത്തിനശിച്ചു'
ദിസ്പുര്‍: (www.kvartha.com) അസം മാര്‍കറ്റില്‍ വന്‍ തീപ്പിടിത്തം. ജോര്‍ഹട്ട് പട്ടണത്തിന്റെ ഹൃദയഭാഗത്തുള്ള ചൗക് ബസാറില്‍ വെള്ളിയാഴ്ച പുലര്‍ചെയാണ് അപകടമുണ്ടായതെന്നാണ് റിപോര്‍ട്. 150 കടകളെങ്കിലും കത്തിനശിച്ചതായും ഇതില്‍ ഭൂരിഭാഗവും തുണിക്കടകളും പലചരക്ക് കടകളുമാണെന്നും പൊലീസ് പറഞ്ഞു.
25 അഗ്നിശമന സേനാ യൂനിറ്റുകള്‍ സ്ഥലത്തെത്തി. തീ നിയന്ത്രണവിധേയമായിട്ടില്ലെന്നാണ് വിവരം. തീപ്പിടുത്തത്തിന് കാരണം ഷോര്‍ട് സര്‍ക്യൂടാണെന്നാണ് സൂചന. തിരക്കേറിയ മാര്കറ്റിലെ മറ്റ് കടകളിലേക്ക് തീ അതിവേഗം വ്യാപിക്കുകയായിരുന്നു. കടകളെല്ലാം അടച്ചിട്ടതിനാല്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.
Keywords: Assam, News, National, Fire, shop, Accident, Massive Fire Breaks Out In Assam Market, 150 Shops Destroyed.