ലണ്ടനില്‍ വന്‍ അഗ്നിബാധ; ഒളിമ്പിക്സ് സുരക്ഷിതം

 


ലണ്ടനില്‍ വന്‍ അഗ്നിബാധ; ഒളിമ്പിക്സ് സുരക്ഷിതം
ലണ്ടന്‍: ലണ്ടന്‍ നഗരത്തിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ സ്ഥിതിചെയ്യുന്ന റീസൈക്ലിംഗ് സെന്ററിലുണ്ടായ വന്‍ അഗ്നിബാധ നഗരത്തില്‍ പരിഭ്രാന്ത്രി പടര്‍ത്തി. ഞായറാഴ്ച അര്‍ദ്ധരാത്രിയോടെയാണ്‌ തീപടര്‍ന്നത്. ഒളിമ്പിക്സ് സ്റ്റേഡിയത്തില്‍ നിന്നും പതിനൊന്ന്‌ കിലോമീറ്റര്‍ അകലെയാണ്‌ അഗ്നിബാധയുണ്ടായത്. ഒളിമ്പിക്സ് സമാപനത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതിനിടയിലുണ്ടായ അഗ്നിബാധ സംഘാടകരിലും ആശങ്കപടര്‍ത്തി.

200ഓളം അഗ്നിശമന വിഭാഗങ്ങള്‍ മണിക്കൂറുകളോളം പരിശ്രമിച്ചതിനുശേഷമാണ്‌ അഗ്നി നിയന്ത്രണ വിധേയമായത്. ആര്‍ക്കും പരിക്കേറ്റതായി റിപോര്‍ട്ടില്ല. അഗ്നിബാധയുണ്ടാകാനുള്ള കാരണവും വ്യക്തമല്ല. അഗ്നിബാധയെത്തുടര്‍ന്ന്‌ നഗരത്തിലെ അന്തരീക്ഷം പുകപടലങ്ങളാല്‍ ചുറ്റപ്പെട്ടിരിക്കുകയാണ്‌. ഇത്ര ശക്തമായ അഗ്നിബാധ കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ നഗരത്തിലുണ്ടായിട്ടില്ലെന്ന്‌ അഗ്നിശമന സേനാ തലവന്‍ അറിയിച്ചു.

English Summery
London: Firefighters battled a massive blaze at an east London recycling centre on Sunday as the city prepared for the closing ceremony of the Olympics. Officials said the blaze was the biggest they'd seen in the city for years, but that the games would in no way be affected.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia