Blast | ഉത്തര്‍പ്രദേശില്‍ വീട്ടിനുള്ളില്‍ സ്‌ഫോടനം; 3 പേര്‍ക്ക് ദാരുണാന്ത്യം

 


ADVERTISEMENT

ലക്‌നൗ: (www.kvartha.com) വീട്ടിനുള്ളിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. അഭിഷേക്(20), റായിസ്(40), അഹദ്(5), വിനോദ് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഗ്യാസ് സിലിന്‍ഡറാണ് സ്‌ഫോടനത്തിന് കാരണമെന്നാണ് സൂചനയെന്ന് പൊലീസ് അറിയിച്ചു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറിലാണ് സംഭവം നടന്നത്.

Aster_MIMS

പ്രദേശത്ത് പൊലീസും ഫയര്‍ഫോഴ്‌സും ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പ്രദേശവാസികളും രക്ഷാപ്രവര്‍ത്തനത്തില്‍ പൊലീസിനെ സഹായിക്കാനായി രംഗത്തുണ്ട്. സിലിന്‍ഡര്‍ പൊട്ടിതെറിച്ച് വീടുതകര്‍ന്നുവെന്ന ഫോണ്‍കോള്‍ വെള്ളിയാഴ്ച ഉച്ചക്ക് ശേഷമാണ് പൊലീസിന് ലഭിക്കുന്നത്.

Blast | ഉത്തര്‍പ്രദേശില്‍ വീട്ടിനുള്ളില്‍ സ്‌ഫോടനം; 3 പേര്‍ക്ക് ദാരുണാന്ത്യം

കോട്വാലി നഗര്‍ ഏരിയില്‍ നിന്നാണ് ഫോണ്‍കോള്‍ ലഭിച്ചതെന്നും പൊലീസ് വ്യക്തമാക്കി. തകര്‍ന്ന വീട്ടില്‍ നിന്നും ചില സിലിണ്ടറുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഫോറന്‍സിക് ടീമും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. കേസില്‍ എല്ലാ വശവും പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

Keywords: Lucknow, News, National, Death, Police, Blast, Massive blast inside house in UP's Bulandshahr, 4 bodies recovered.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia