Car Price | വാഹനങ്ങൾ വാങ്ങുന്നവർക്ക് തിരിച്ചടി; മാരുതി കാറുകളുടെ വില കൂട്ടി; പുതിയ നിരക്കുകൾ പ്രാബല്യത്തിൽ; വർധനവ് ഇങ്ങനെ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബെംഗ്ളുറു: (www.kvartha.com) രാജ്യത്തെ മുൻനിര കാർ നിർമാതാക്കളായ മാരുതി സുസുക്കി എല്ലാ മോഡലുകളിലും ശരാശരി 1.1 ശതമാനം വില വർധിപ്പിക്കുകയാണെന്ന് അറിയിച്ചു. തിങ്കളാഴ്ച (ജനുവരി 16) മുതൽ പുതിയ വില പ്രാബല്യത്തിൽ വന്നു. സ്റ്റോക്ക് എക്സ്ചേഞ്ചിന് നൽകിയ വിവരത്തിലാണ് കമ്പനി ഇക്കാര്യം അറിയിച്ചത്. ഇതോടെ കമ്പനിയുടെ കാറുകളും എസ്‌യുവികളും വാങ്ങണമെങ്കിൽ കൂടുതൽ തുക നൽകേണ്ടി വരും.
ഡിസംബർ രണ്ടിന് തന്നെ മാരുതി ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിരുന്നുവെന്നും തിങ്കളാഴ്ച മുതൽ ഈ വർധനവ് പ്രാബല്യത്തിൽ വന്നതായും മാരുതി കാറുകളുടെ വ്യത്യസ്ത മോഡലുകളിൽ ഇത് ബാധകമാണെന്നും കമ്പനി അറിയിച്ചു.
ചിലവ് വർധിക്കുന്നതിനാൽ 2023 ജനുവരിയിൽ കമ്പനിയുടെ വാഹനങ്ങളുടെ വില വർധിക്കുമെന്ന് മാരുതി സുസുക്കി 2022 ഡിസംബറിൽ തന്നെ പറഞ്ഞിരുന്നു. എന്നാൽ, ഏത് തീയതി മുതലാണ് വില വർധന, എത്രത്തോളം എന്നതിനെ കുറിച്ച് കമ്പനി അന്ന് വെളിപ്പെടുത്തിയിരുന്നില്ല.
Keywords: News, National, Vehicles, Technology, Business, Maruti Suzuki Hikes Car Prices Across All Models From Today.

