Court Order | 'വിവാഹം കഴിഞ്ഞ് ഒരു മാസത്തോളം തന്നോട് ഭര്‍ത്താവ് നല്ല രീതിയില്‍ പെരുമാറി, അതിനുശേഷം ഒരു വേലക്കാരിയെ പോലെ കണക്കാക്കി'; ഭാര്യയോട് വീട്ടുജോലി ചെയ്യാന്‍ ആവശ്യപ്പെട്ടത് ക്രൂരതയല്ലെന്ന് ഹൈകോടതി, യുവതിയുടെ ഹര്‍ജി തള്ളി

 


ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com) വിവാഹിതയായ സ്ത്രീയോട് വീട്ടുജോലികള്‍ ചെയ്യാന്‍ ആവശ്യപ്പെട്ടത് ക്രൂരതയല്ലെന്ന് ബോംബെ ഹൈകോടതി. ഗാര്‍ഹിക പീഡനത്തിന് ഭര്‍ത്താവിനും അയാളുടെ മാതാപിതാക്കള്‍ക്കുമെതിരെ യുവതി നല്‍കിയ ഹര്‍ജി കോടതി തള്ളി. ഏത് തരത്തിലാണ് ദ്രോഹിച്ചത് എന്ന് വിശദീകരിക്കാതെ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ നടപടിയെടുക്കാനാവില്ലെന്നും വിലയിരുത്തി.

Aster_MIMS

വിവാഹം കഴിഞ്ഞ് ഒരു മാസത്തോളം തന്നോട് ഭര്‍ത്താവ് നല്ല രീതിയിലാണ് പെരുമാറിയതെന്നും അതിനുശേഷം ഒരു വേലക്കാരിയെ പോലെ കണക്കാക്കിയെന്നുമാണ് യുവതിയുടെ ഹര്‍ജിയില്‍ പറയുന്നത്. ഭാര്യയോട് കുടുംബത്തിന്റെ ആവശ്യത്തിനായി വീട്ടുജോലി ചെയ്യാന്‍ ആവശ്യപ്പെടുന്നത് ഒരു വേലക്കാരിയോട് പെരുമാറുന്നതുപോലെയാണെന്ന് പറയാനാവില്ലെന്ന് ബോംബെ ഹൈകോടതിയുടെ ഔറംഗാബാദ് ബെഞ്ച് വ്യക്തമാക്കി.

Court Order | 'വിവാഹം കഴിഞ്ഞ് ഒരു മാസത്തോളം തന്നോട് ഭര്‍ത്താവ് നല്ല രീതിയില്‍ പെരുമാറി, അതിനുശേഷം ഒരു വേലക്കാരിയെ പോലെ കണക്കാക്കി'; ഭാര്യയോട് വീട്ടുജോലി ചെയ്യാന്‍ ആവശ്യപ്പെട്ടത് ക്രൂരതയല്ലെന്ന് ഹൈകോടതി, യുവതിയുടെ ഹര്‍ജി തള്ളി

അതേസമയം യുവതി പതിവ് പരാതിക്കാരിയാണെന്നും മുന്‍ ഭര്‍ത്താവിനെതിരെ ഒട്ടേറെ പരാതികള്‍ നല്‍കിയിട്ടുണ്ടെന്നും ഭര്‍ത്താവിന്റെ കുടുംബത്തിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു.

Keywords: New Delhi, News, National, High Court, Court Order, Woman, Husband, Wife, ‘Married woman asked to do housework is not like maid’: Bombay HC while quashing domestic violence case.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
WebDesk Omega
WebDesk Omega

154168 Articles

Tags

Share this story

wellfitindia