Accident | ബൈകും ട്രാക്ടറും കൂട്ടിയിടിച്ച് അപകടം; നടി കല്യാണി കുര്‍ളെ ജാദവ് മരിച്ചു
Nov 14, 2022, 09:13 IST
ADVERTISEMENT
മുംബൈ: (www.kvartha.com) ബൈകും ട്രാക്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മറാഠി സീരിയല്‍ നടി കല്യാണി കുര്‍ളെ ജാദവ് (32) മരിച്ചു. ഷൂടിങിന് ശേഷം നടി ബൈകില്‍ വീട്ടിലേക്ക് മടങ്ങവെ മഹാരാഷ്ട്രയിലെ കോലാപ്പുരിലാണ് അപകടം.
സങ്ലി-കോലാപുര്‍ ദേശീയപാതയില്‍ വച്ച് ഇവര്‍ സഞ്ചരിച്ച ബൈകും കോണ്‍ക്രീറ്റ് മിശ്രിതം നിര്‍മിക്കുന്ന ട്രാക്ടറും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ താരത്തെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ ട്രക് ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. 'തുജ്ഹത് ജീവ് രംഗല' എന്ന സീരിയലിലൂടെയാണ് താരം ടെലിവിഷനില്‍ സജീവമായത്.
Keywords: Mumbai, News, National, Actress, Accident, Death, Case, Police, Marathi actress Kalyani Kurale Jadhav died in road accident.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

