എയര്‍സെല്‍-മാക്സിസ് ഇടപാടില്‍ ദയാനിധി മാരന് 550 കോടി ലഭിച്ചു: സിബിഐ
Jul 27, 2012, 15:15 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി: എയര്‍സെല്‍-മാക്സിസ് ഇടപാടില്‍ മുന്‍ ടെലികോം മന്ത്രി ദയാനിധി മാരന് 550 കോടി രൂപ കൈക്കൂലി ലഭിച്ചതായി സിബിഐ. ദയാനിധി മാരനും സഹോദരന്‍ കലാനിധി മാരനും എയര്‍സെല്‍ ഇടപാടില്‍ അഴിമതി നടത്തിയതായി സിബിഐ കുറ്റപത്രം തയ്യാറാക്കി. ഇടപാടുമായി ബന്ധപ്പെട്ട് മാരനെ സിബിഐ ചോദ്യം ചെയ്തു. കേസുമായി ബന്ധപ്പെട്ട് മറ്റുള്ളവരുടെ പങ്കുകളും അന്വേഷണ വിധേയമാക്കിയിട്ടുണ്ട്.
എയര്‍സെല്‍ ഇടപാടില്‍ സിബിഐ അന്വേഷണം ഏറേക്കുറേ പൂര്‍ത്തിയായി. എയര്‍സെല്‍ കമ്പനിക്ക് ദയാനിധി മാരന്‍ ടെലികോം മന്ത്രിയായിരിക്കവേ അധികാര ദുര്‍വിനിയോഗം നടത്തി വഴിവിട്ട സഹായങ്ങള്‍ ചെയ്തുവെന്നാണ് കേസ്.
എയര്‍ സെല്‍ ഓഹരികള്‍ മാക്‌സിസിന് വില്‍ക്കാന്‍ അക്കാലത്ത് ടെലികോം മന്ത്രിയായിരുന്ന ദയാനിധി മാരന്‍ സമ്മര്‍ദം ചെലുത്തിയതായി എയര്‍സെല്‍ ഉടമ സി. ശിവശങ്കരന്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം മാരന്‍ സഹോദരന്‍മാര്‍ നിഷേധിച്ചു. ദയാനിധി മാരന്‍ ടെലികോം മന്ത്രിയായിരുന്നപ്പോള്‍ ശിവശങ്കരന്‍ മൊബൈല്‍ നെറ്റ് വര്‍ക്ക് ലൈസന്‍സിന് അപേക്ഷിച്ചിരുന്നു. എന്നാല്‍ എയര്‍സെല്‍ അപേക്ഷകള്‍ നിരന്തരം നിരസിക്കപ്പെട്ടു. സമ്മര്‍ദം ശക്തമായതോടെ ശിവശങ്കരന്‍ എയര്‍സെല്‍ ഓഹരികള്‍ മലേഷ്യ ആസ്ഥാനമായുള്ള മാക്‌സിസിന് വില്‍ക്കുകയായിരുന്നു.
ഡി.എം.കെ. നേതാക്കളുമായി അടുത്തബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന അനന്ദകൃഷ്ണന്റെ ഉടമസ്ഥതയിലുള്ളതാണ് മാക്‌സിസ്.
English Summery
NEW DELHI: The Central Bureau of Investigation is poised to file a charge-sheet against DMK leader and former telecom minister Dayanidhi Maran and his brother Kalanithi for allegedly receiving Rs 549 crore for their role in the acquisition of Aircel by Malaysia-based firm Maxis.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

