SWISS-TOWER 24/07/2023

ഇന്ത്യന്‍ പ്ര­ദേ­ശ­ങ്ങള്‍ ക­യ്യട­ക്കി ചൈ­നീ­സ് മാ­പ്പ്: ഇ­ന്ത്യ പ്ര­തി­ഷേ­ധം അ­റി­യിച്ചു

 


ADVERTISEMENT

ഇന്ത്യന്‍ പ്ര­ദേ­ശ­ങ്ങള്‍ ക­യ്യട­ക്കി ചൈ­നീ­സ് മാ­പ്പ്: ഇ­ന്ത്യ പ്ര­തി­ഷേ­ധം അ­റി­യിച്ചു ന്യൂഡല്‍ഹി: ഇ­ന്ത്യന്‍ ഭൂ­പ്ര­ദേ­ശമായ അരു­ണാചല്‍പ്രദേശും ജമ്മു കാശ്മീരിലെ അക്‌സയ് ചിന്‍ പ്രദേശവും ചൈ­ന­യു­ടെ ഭൂ­പ്ര­ദേ­ശ­മാ­ണെ­ന്ന് അ­ട­യാ­ള­പ്പെ­ടുത്തിയ ഭൂപടദൃശ്യം ചൈന ഇ­-പാസ്‌പോര്‍ട്ടുകളില്‍ പ്ര­ച­രി­പ്പി­ക്കു­ന്ന­തി­നെ­തി­രെ ഇ­ന്ത്യ രംഗത്ത്. ഇന്ത്യയു­ടെ ഭൂപ്രദേ­ശമായ അരുണാചല്‍ പ്രദേശും അക്‌സയ് ചിനും തര്‍­ക്കം നി­ല­നില്‍­ക്കുന്ന പ്രദേശമായ ദക്ഷിണ ചൈനാ കടല്‍ ദ്വീപുകളും തങ്ങളുടേ­താ­ണെ­ന്നുള്ള ഭൂപടമാണ് ഇ­പാസ്‌പോര്‍ട്ടുകളില്‍ വാട്ടര്‍മാര്‍­ക്ക് നല്‍കിയിരിക്കുന്ന­ത്.

എ­ന്നാല്‍ ചൈ­ന­യു­ടെ ഈ നീ­ക്ക­ത്തി­ന് ബ­ദ­ലായി ഇ­ന്ത്യ ത­ത് സ്ഥ­ല­ങ്ങ­ളെല്ലാം ഇ­ന്ത്യന്‍ ഭൂ­പ്ര­ദേ­ശ­മാ­ണെന്ന് വ്യക്തമാക്കുന്ന ഭൂപടം ചൈനീസ് പൗരന്‍മാര്‍ക്കുള്ള വിസ­യില്‍ നല്­കി ചൈ­ന­യു­ടെ നീ­ക്ക­ങ്ങള്‍­ക്ക് തി­രി­ച്ച­ടി നല്‍­കി.

ക­ഴി­ഞ്ഞ ഏ­താനും മാ­സ­ങ്ങ­ളാ­യി ചൈ­നീസ് കേന്ദ്രങ്ങള്‍ ചില ഇ­ന്ത്യന്‍ പ്ര­ദേ­ശ­ങ്ങള്‍ ത­ങ്ങ­ളു­ടേ­താ­ണെ­ന്ന് കാ­ണി­ച്ച് മാ­പ്പു­കള്‍ ഇ­റ­ക്കി­യി­രു­ന്നു. ഇ­തില്‍ ഇ­ന്ത്യ­ പ്ര­തി­ഷേ­ധം അ­റി­യി­ച്ചി­രു­ന്നു. ചൈ­ന­യു­ടെ പുതി­യ നീ­ക്ക­ത്തി­നെ­തിരെ വിയറ്റ്‌നാമും ഫിലിപ്പീന്‍സും ഇക്കര്യത്തില്‍ ഔദ്യോഗികമായി പ്രതിഷേധം അറി­യി­ച്ചി­ട്ടുണ്ട്.

ചൈനീസ് പൗരന്‍മാര്‍ക്കുള്ള വിസയില്‍ ഇന്ത്യന്‍ പ്രദേശങ്ങള്‍ ഇന്ത്യയുടെ­തായി സീല്‍ പ്ര­സി­ദ്ധ­പ്പെ­ടു­ത്താന്‍ കാര­ണം ചൈ­ന­യു­ടെ നീ­ക്ക­ങ്ങള്‍­ക്ക് പ്ര­തി­ഷേ­ധം­ അ­റി­യി­ക്കാ­നാ­ണെന്നും വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു. 

Keywords : India, China, Border, Jammu, Maps, Passport, Seal, Salman Khurshid, Arunachal, National, Malayalam News, India protest against Chinese map, Maps on Chinese passports claim Arunachal, India protests
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia