ഛത്തീസ്ഗഡ് ആക്രമണത്തിന്റെ ഉത്തരവാദിത്വം മാവോയിസ്റ്റുകള്‍ ഏറ്റെടുത്തു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

റായ്പൂര്‍: ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് പരിവര്‍ത്തന റാലിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം മാവോയിസ്റ്റുകള്‍ ഏറ്റെടുത്തു. ഇതുസംബന്ധിച്ച് നാലു പേജ് വരുന്ന വിശദീകരണ കുറിപ്പും ഓഡിയോ ടേപ്പും മാധ്യമങ്ങള്‍ക്ക് ലഭിച്ചു. ദന്ദകരന്യയില്‍ നിന്നുമാണ് ഇവ അയച്ചിരിക്കുന്നത്. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളായ മഹേന്ദ്ര കര്‍മ്മ, നന്ദ കുമാര്‍ പട്ടേല്‍, വിസി ശുക്ല എന്നിവരെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മിയാണ് പദ്ധതി നടപ്പിലാക്കിയതെന്നും മാവോയിസ്റ്റുകള്‍ വ്യക്തമാക്കി.

മേയ് 25 ശനിയാഴ്ചയുണ്ടായ ആക്രമണത്തില്‍ മഹേന്ദ്ര കര്‍മ്മയും നന്ദകുമാര്‍ പട്ടേലും കൊല്ലപ്പെട്ടെങ്കിലും വിസി ശുക്ല ഗുരുതരപരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു. ഗുര്‍ഗാവൂണിലെ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയാണ് ശുക്ല.

മാവോയിസ്റ്റുകള്‍ക്കെതിരായ ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ടിന് അംഗീകാരം നല്‍കിയതും നക്‌സല്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രസേനയ്ക്ക് അനുമതി നല്‍കിയതും മൂലമാണ് നന്ദകുമാര്‍ പട്ടേലിനെ മാവോയിസ്റ്റുകള്‍ ലക്ഷ്യമിട്ടത്. സംസ്ഥാന ആഭ്യന്തരമന്ത്രിയായിരിക്കവേയാണ് നന്ദകുമാര്‍ പട്ടേല്‍ മാവോയിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. മാവോയിസ്റ്റുകളെ ദ്രോഹിച്ച മഹേന്ദ്രകര്‍മ്മയായിരുന്നു തങ്ങളുടെ മുഖ്യലക്ഷ്യമെന്നും മാവോയിസ്റ്റുകള്‍ വ്യക്തമാക്കി.

ജനവിരുദ്ധ നയങ്ങളുമായി മുന്‍പോട്ട് പോകുന്നതിന് കോണ്‍ഗ്രസ്, ബിജെപി എന്നീ പാര്‍ട്ടികളെ രൂക്ഷമായി വിമര്‍ശിച്ച മാവോയിസ്റ്റുകള്‍ പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗ്, കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി, മുഖ്യമന്ത്രി രമന്‍ സിംഗ്, ബിജെപി നേതാവ് രാജ്‌നാഥ് സിംഗ് എന്നിവര്‍ക്ക് മുന്നറിയിപ്പും നല്‍കി. ആക്രമണത്തെ ജനാധിപത്യത്തിനുമേലുള്ള കടന്നുകയറ്റമെന്ന് നേതാക്കള്‍ അപലപിച്ചതിനേയും മാവോയിസ്റ്റുകള്‍ വിമര്‍ശിച്ചു.

ഛത്തീസ്ഗഡിലെ ബസ്താര്‍ ജില്ലയില്‍ നടന്ന കോണ്‍ഗ്രസ് പരിവര്‍ത്തന്‍ റാലിക്ക് നേരെ 250ഓളം വരുന്ന മാവോയിസ്റ്റുകള്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു. സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ നന്ദകുമാര്‍ പട്ടേല്‍, മഹേന്ദ്ര കര്‍മ്മ, പട്ടേലിന്റെ മകനും മുന്‍ എം.എല്‍.എയുമായ ഉദയ് മുതലിയാര്‍ എന്നിവരടക്കം 27 പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. മുന്‍ കേന്ദ്രമന്ത്രി വിസി ശുക്ലയടക്കം 32 പേര്‍ പരിക്കേറ്റ് ചികില്‍സയിലാണ്‌

ഛത്തീസ്ഗഡ് ആക്രമണത്തിന്റെ ഉത്തരവാദിത്വം മാവോയിസ്റ്റുകള്‍ ഏറ്റെടുത്തു SUMMARY: In a four-page note and an audio clipping sent to the media, the Maoists have claimed responsibility for the May 25 attack on a Congress convoy in Chhattisgarh that left 24 people dead.

Keywords: National news, New Delhi, National Investigation Agency (NIA), Probe, Maoist attack, Congress leaders, Chhattisgarh, Centre, Received, Go-ahead, Chief Minister, Raman Singh
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia