SWISS-TOWER 24/07/2023

Body Found | മണ്ണിടിച്ചിലുണ്ടായ ഷിരൂരില്‍ നിന്ന് പുരുഷന്റെ മൃതദേഹം കണ്ടെത്തി

 
Man's Body Found in Sea Near Shirur Landslide Site, Shirur Landslide, Karnataka, Dead Body.
Man's Body Found in Sea Near Shirur Landslide Site, Shirur Landslide, Karnataka, Dead Body.

Photo Credit: Facebook/P A Muhammad Riyas

ADVERTISEMENT

കടലിൽ മൃതദേഹം, ഷിരൂർ മണ്ണിടിച്ചിൽ, ഡിഎൻഎ പരിശോധന

അങ്കോള: (KVARTHA) കര്‍ണാടകയിലെ ഷിരൂരില്‍ നിന്ന് ഒരു പുരുഷന്റെ മൃതദേഹം (Deadbody) കണ്ടെത്തി. മണ്ണിടിച്ചില്‍ (Landslide) ദുരന്തം നടന്ന സ്ഥലത്ത് നിന്ന് അകലെ ആകനാശിനി ബാഡ (Aghanashini Baada) പ്രദേശത്ത് കടലില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഷിരൂര്‍ (Shirur) ഹോന്നവാര കടലില്‍ (Honnavar Sea) ഒഴുകി നടക്കുന്ന നിലയിലായിരുന്നു മൃതദേഹം കിട്ടിയത്. ഗംഗാവലിപ്പുഴ (Ganga Valley) ഒഴുകിച്ചേരുന്ന പ്രദേശമാണിത്. 

Aster mims 04/11/2022

വലയില്‍ കാല്‍ കുടുങ്ങിയ നിലയില്‍ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. ആരുടേതെന്ന് വ്യക്തമായിട്ടില്ല. ഒഴുകുന്ന നിലയില്‍ ജീര്‍ണിച്ച അവസ്ഥയിലുള്ള മൃതദേഹമാണ് കണ്ടെത്തിയതെന്നും ഷിരൂര്‍ മണ്ണിടിച്ചിലില്‍പ്പെട്ട ആരുടെയെങ്കിലും മൃതദേഹമാണോയെന്നറിയാന്‍ കരയിലെത്തിച്ച് പരിശോധിക്കേണ്ടതുണ്ടെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. 

കഴിഞ്ഞദിവസം ഈ പ്രദേശത്തുനിന്ന് ഒരു മത്സ്യത്തൊഴിലാളിയെ കാണാതായതായും ദിവസങ്ങള്‍ക്ക് മുമ്പ് പരാതി ഉണ്ടായിരുന്നു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ മലയാളി ട്രക്ക് ഡ്രൈവര്‍ അര്‍ജുന്റെ കുടുംബം മൃതദേഹത്തിന്റെ ഡിഎന്‍എ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടു. വിവരം അറിഞ്ഞതായും സ്ഥലത്തേക്ക് തിരിക്കുകയാണെന്നും അര്‍ജുന്റെ സഹോദരീ ഭര്‍ത്താവ് പറഞ്ഞു.#ShirurLandslide #Karnataka #India #MissingPerson #DNA #RIP

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia