മനീഷ് സിസോഡിയ ഉപ മുഖ്യമന്ത്രി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 12/02/2015) ആം ആദ്മി പാര്‍ട്ടിയിലെ രണ്ടാമന്‍ മനീഷ് സിസോഡിയ ഡല്‍ഹി ഉപമുഖ്യമന്ത്രിയായി ചുമതലയേല്‍ക്കും. എ.എ.പിയുടെ രാഷ്ടീയ കാര്യ സമിതിയാണ് ഇക്കാര്യം തീരുമാനിച്ചത്. കേജരിവാളിന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു തീരുമാനം.

മുഖ്യമന്ത്രി പദത്തിലെത്തുന്ന അരവിന്ദ് കേജരിവാളിന് ദേശീയ തലത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തേണ്ടുന്ന ചുമതലയുള്ളതിനാലാണ് മനീഷ് സിസോഡിയക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കുന്നത്. സംസ്ഥാന ഭരണത്തില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത് മനീഷ് സിസോഡിയയാരിക്കും. പത്പര്‍ഗഞ്ച് മണ്ഡലത്തില്‍ നിന്നുമാണ് മനീഷ് സിസോഡിയ വിജയിച്ചത്. എ.എ.പിയില്‍ നിന്ന് പുറത്താക്കി ബിജെപിയില്‍ ചേക്കേറിയ വിനോദ് കുമാര്‍ ബിന്നിയായിരുന്നു സിസോഡിയയുടെ എതിരാളി.

ഫെബ്രുവരി 14ന് രാം ലീല മൈതാനിയില്‍ നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ അരവിന്ദ് കേജരിവാള്‍ സത്യവാചകം ചൊല്ലി മുഖ്യമന്ത്രിയാകും.

മനീഷ് സിസോഡിയ ഉപ മുഖ്യമന്ത്രിഅസിം അഹമ്മദ് ഖാന്‍, ജീതേന്ദ്ര സിംഗ് തോമര്‍, കപില്‍ മിശ്ര, സന്ദീപ് ശരാവത് എന്നിവര്‍ക്ക് മന്ത്രിസ്ഥാനങ്ങള്‍ ലഭിക്കുമെന്നാണ് സൂചന. രാം നിവാസ് ഗോയല്‍ സ്പീക്കര്‍ ആകും. ബന്ധന കുമാരി ഡെപ്യൂട്ടി സ്പീക്കറും. മുന്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാരില്‍ വിദ്യാഭ്യാസം, പിഡബ്ല്യുഡി, നഗരവികസനം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നത് മനീഷ് സിസോഡിയയാണ്.

SUMMARY: Possible ministers in Delhi cabinet could be Asim Ahmed Khan, Jitendra Singh Tomar, Kapil Mishra and Sandeep Saraswat.

Keywords: Delhi Assembly Poll, Aam Aadmi Party, BJP, Congress, Kiran Bedi, Arvind Kejriwal,


Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script