Violence | മണിപ്പൂർ കത്തുന്നു, അതീവ സംഘർഷഭരിതം; മന്ത്രിമാരുടെയും എംഎൽഎമാരുടെയും വസതി ആക്രമിച്ച പ്രതിഷേധക്കാർ മുഖ്യമന്ത്രിയുടെ തറവാട് വീട്ടിലേക്ക് ഇരച്ചെത്തി

 
Protesters in Imphal
Protesters in Imphal

Image Credit: Screenshot of a X post by Saral Patel

● ജിരിബാമിൽ ആറ് മൃതദേഹങ്ങൾ കണ്ടെത്തിയതോടെ വീണ്ടും പ്രതിഷേധങ്ങൾ. 
● സർക്കാർ കർഫ്യൂ ഏർപ്പെടുത്തി.
● ഇൻറർനെറ്റ് സേവനം തടസ്സപ്പെടുത്തി.

ഇംഫാൽ: (KVARTHA) ജിരിബാമിന് സമീപമുള്ള ബരാക് നദിയിൽ മൂന്ന് സ്ത്രീകളും മൂന്ന് കുട്ടികളുമടങ്ങുന്ന ആറ് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് മണിപ്പൂരിലെ താഴ്‌വര ജില്ലകളിൽ വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെട്ടു. ക്യാമ്പിൽ നിന്ന് കാണാതായ ആറ് മെയ്‌തി വ്യക്തികളുടേതെന്ന് സംശയിക്കുന്ന മൃതദേഹങ്ങളെച്ചൊല്ലിയാണ് സംസ്ഥാനത്ത് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. 

രോഷാകുലരായ പ്രതിഷേധക്കാർ ഇംഫാലിൽ നിരവധി മന്ത്രിമാരുടെയും എംഎൽഎമാരുടെയും വീടുകൾ ആക്രമിക്കുകയും സ്വത്തുക്കൾക്ക് തീയിടുകയും ചെയ്തു. മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങിൻ്റെ തറവാട് വീട്ടിലേക്ക് ജനക്കൂട്ടം ഇരച്ചുകയറാൻ ശ്രമിച്ചെങ്കിലും സുരക്ഷാ സേന അവരെ ഓടിച്ചു.


പ്രതിഷേധം അക്രമാസക്തമായതോടെ മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങിൻറെ മരുമകൻ രാജ്കുമാർ ഇമോ സിംഗ്, ബിജെപി നേതാക്കളായ രഘുമണി സിംഗ്, സപം കുഞ്ഞകേശ്വര് എന്നിവരുടെ വസതികൾക്ക് നേരെ ആക്രമണം ഉണ്ടായി. സ്വതന്ത്ര എംഎൽഎ സപം നിഷികാന്തയുടെ വസതിയും തകർത്തു. ഇംഫാലിലെ ആരോഗ്യമന്ത്രി സപം രഞ്ജൻ, ഉപഭോക്തൃകാര്യ മന്ത്രി എൽ സുശീന്ദ്രോ സിങ് എന്നിവരുടെ വീടുകളും ആക്രമകാരികൾ ലക്ഷ്യമാക്കി.

അക്രമം രൂക്ഷമായതിനെ തുടർന്ന് ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ്, ബിഷ്ണുപൂർ ജില്ലകളിൽ വൈകുന്നേരം 4:30 മുതൽ സംസ്ഥാന സർക്കാർ കർഫ്യൂ ഏർപ്പെടുത്തി. തൗബാൽ, കാക്‌ചിംഗ്, കാങ്‌പോക്‌പി, ചുരാചന്ദ്പൂർ തുടങ്ങി നിരവധി ജില്ലകളിൽ ഇൻ്റർനെറ്റ്, മൊബൈൽ ഡാറ്റ സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അസമിലെ സിൽച്ചാർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയച്ചു. വർദ്ധിച്ചുവരുന്ന അക്രമം തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന ആരോപണങ്ങൾ ഉയർന്നിരിക്കുകയാണ്.

#ManipurViolence #India #Protests #TribalConflict

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia