Shot Dead | മണിപ്പൂരില്‍ ഹെലിപാഡ് പരിശോധനയ്ക്കിടെ പൊലീസുകാരന്‍ വെടിയേറ്റ് മരിച്ചു

 


ADVERTISEMENT

ഇംഫാല്‍: (KVARTHA) മണിപ്പൂരില്‍ ഹെലിപാഡ് പരിശോധനയ്ക്കിടെ പൊലീസുകാരന്‍ വെടിയേറ്റ് മരിച്ചു. ചിങ് തം ആനന്ദ് എന്ന പൊലീസ് ഓഫീസറാണ് മരിച്ചത്. ചൊവ്വാഴ്ച (31.10.2023) രാവിലെ 9.30 മണിയോടെ മ്യാന്‍മര്‍ അതിര്‍ത്തിയോട് ചേര്‍ന്ന മൊറേയിലാണ് സംഭവമുണ്ടായത്. അതിര്‍ത്തി പട്ടണത്തില്‍ പുതുതായി നിര്‍മിച്ച ഹെലിപാഡ് പരിശോധിക്കുന്നതിനിടെയാണ് വെടിയേറ്റതെന്നാണ് റിപോര്‍ടുകല്‍ വ്യക്തമാക്കുന്നത്. 
Aster_MIMS

മോറെ സബ് ഡിവിഷണല്‍ പൊലീസ് ഓഫീസറാണ് (SDPO) ചിങ് തം ആനന്ദ്. എസ്ഡിപിഒ ആനന്ദിന്റെ കൊലപാതകത്തില്‍ മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് അനുശോചിച്ചു. അഗാധമായ ദുഃഖമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളെ സേവിക്കാനും സംരക്ഷിക്കാനുമുള്ള അദ്ദേഹത്തിന്റെ സമര്‍പണം എന്നും ഓര്‍മിക്കപ്പെടും. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും മണിപ്പൂര്‍ മുഖ്യമന്ത്രി പറഞ്ഞു. 

Shot Dead | മണിപ്പൂരില്‍ ഹെലിപാഡ് പരിശോധനയ്ക്കിടെ പൊലീസുകാരന്‍ വെടിയേറ്റ് മരിച്ചു

അതേസമയം സംഭവത്തിന് പിന്നില്‍ കുക്കി സായുധ സംഘമാണെന്നാണ് പ്രാഥമിക വിവരമെന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കി. അതിര്‍ത്തി പട്ടണങ്ങളില്‍ നിന്ന് പൊലീസിനെ പിന്‍വലിക്കണമെന്ന് വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് വെടിവയ്പ് എന്നാണ് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നത്. 

Keywords: News, National, Border, CM, Chief Minister, N Biren Singh, Manipur, Reports, Police, Police Officer, Shot, Shot Dead, Manipur: Police Officer Shot Dead.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia