ADVERTISEMENT
മംഗലാപുരം: പടീലിലെ മോണിംഗ് മിസ്റ്റ് ഹോം സ്റ്റേയില്‍ നടന്ന ഉന്മാദമേളയില് പങ്കെടുത്ത പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും മര്‍ദ്ദിച്ച നാലുപേരെ അറസ്റ്റ് ചെയ്തതായി മംഗലാപുരം പോലീസ് കമ്മീഷണര്‍ സീമന്ത് കുമാര്‍ സിംഗ് അറിയിച്ചു.
അക്രമരംഗങ്ങള്‍ പകര്‍ത്തിയ ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു. മാധ്യമങ്ങള്‍ അക്രമികള്‍ക്ക് അകമ്പടി പോവുകയല്ല വേണ്ടതെന്നും ഇത്തരം സംഭവങ്ങള്‍ പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയാണ് മാധ്യമ പ്രവര്‍ത്തകരുടെ കടമയെന്നും സീമന്ത് കുമാര്‍ പറഞ്ഞു. മംഗലാപുരം സംഭവത്തെ രാജ്യവ്യാപകമായി പ്രചരിപ്പിച്ചതിനെതിരെ മീഡിയ റഗുലേറ്ററി ബോര്‍ഡിനെ സമീപിക്കുമെന്നും കമ്മീഷണര്‍ അറിയിച്ചു.
ഉന്മാദമേളയില് പങ്കെടുത്തവരുടെ എണ്ണം കൃത്യമായി കിട്ടിയിട്ടില്ല. അതേസമയം ചില സ്വകാര്യ കെട്ടിടങ്ങളിലും ഹോട്ടലുകളിലും രഹസ്യമായി ഉന്മാദമേളകളും, മറ്റ് അനാശാസ്യ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ടെന്നും ഇത് സംബന്ധിച്ച് പോലീസില്‍ വിവരമറിയിച്ചിട്ടും ഫലമുണ്ടായിട്ടില്ലെന്നും വിശ്വഹിന്ദു പരിഷത്ത് നേതാവ് ജഗദീഷ് ഷെനാവ പറഞ്ഞു. എന്നാല്‍ ഇത് സംബന്ധിച്ച് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് ഡപ്യൂട്ടി പോലീസ് കമ്മീഷണര്‍ ചെന്നപ്പ ഗൗഡ അറിയിച്ചു.
പെണ്‍കുട്ടികള്‍ക്ക് നേരെ അക്രമം: എ.ഡി.ജി.പി എത്തി; എട്ട് പേര് അറസ്റ്റില്‍

Keywords: Mangalore rave party, Attack, Girls, Youths, Case, Arrest, Police, Karnataka
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.