SWISS-TOWER 24/07/2023

ഭാര്യയെ കൊല്ലാനായി പോക്കറ്റില്‍ സൂക്ഷിച്ച ക്രൂഡ് ബോംബ് പൊട്ടിത്തെറിച്ച് ഭര്‍ത്താവ് മരിച്ചു

 


ADVERTISEMENT

ഫൈസാബാദ്: (www.kvartha.com 25.10.2014) പിണങ്ങിക്കഴിയുന്ന ഭാര്യയെ കൊല്ലാനായി പോക്കറ്റില്‍ സൂക്ഷിച്ച ക്രൂഡ് ബോംബ് പൊട്ടിത്തെറിച്ച് ഭര്‍ത്താവ് മരിച്ചു. ഫൈസാബാദ് ജില്ലയിലെ ദേവ്കലി ഗ്രാമത്തിലാണ് സംഭവം നടന്നത്.

ഭാര്യയെ കൊല്ലാനായി പോക്കറ്റില്‍ സൂക്ഷിച്ച ക്രൂഡ് ബോംബ് പൊട്ടിത്തെറിച്ച് ഭര്‍ത്താവ് മരിച്ചു
വിനയ് കുമാറാണ് മരിച്ചത്. ഭാര്യ ശാലിനിയെ കൊല്ലാനായിരുന്നു ഇയാള്‍ പദ്ധതിയിട്ടിരുന്നത്. വ്യാഴാഴ്ച രാത്രി ഭാര്യയുടെ വീട്ടിലേയ്ക്ക് രണ്ട് ബോംബുകള്‍ ഇയാള്‍ എറിഞ്ഞു. അതില്‍ ഒരെണ്ണം മതിലില്‍ കൊണ്ട് പൊട്ടി. രണ്ടാമത്തേത് പൊട്ടിയതുമില്ല.

ശബ്ദം കേട്ടെത്തിയ ശാലിനിയുടെ വീട്ടുകാര്‍ വിനയ കുമാറിനെ ഓടിച്ചു. ഓട്ടത്തിനിടയില്‍ മറിഞ്ഞുവീണ വിനയ്കുമാറിന്റെ പോക്കറ്റില്‍ കിടന്ന മൂന്നാമത്തെ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ചുതന്നെ വിനയകുമാര്‍ മരിച്ചു.

SUMMARY: Faizabad #Uttar Pradesh A man, who was carrying crude bombs in his pocket to attack his estranged wife, died when one of the explosives went off, police said on Friday.

Keywords: UP, Husband, Killed, Crude Bomb Blast, Wife, Murder attempt,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia