ഓടിക്കൊണ്ടിരുന്ന ബസില്‍ താലി ചാര്‍ത്താന്‍ ശ്രമം; പെണ്‍കുട്ടി ചെരിപ്പൂരിയടിച്ച യുവാവിനെ യാത്രക്കാര്‍ പൊതിരെ തല്ലി
Jul 22, 2015, 14:38 IST
ADVERTISEMENT
മധുര: (www.kvartha.com 22.07.2015) സ്കൂളിലേയ്ക്ക് പോകുന്നതിനിടയില്‍ ബസിനുള്ളില്‍ വിദ്യാര്‍ത്ഥിനിയെ താലി ചാര്‍ത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. 33കാരനായ കല്ലനൈയാണ് അറസ്റ്റിലായത്. ഒരു കള്ള് ഷാപ്പിലെ ജീവനക്കാരനാണ് യുവാവ്.
ഏറെ നാളായി യുവാവ് പെണ്‍കുട്ടിയുടെ പിന്നാലെ നടക്കാന്‍ തുടങ്ങിയിട്ട്. സംഭവ ദിവസവും ഇയാള്‍ പെണ്‍കുട്ടിക്ക് പിന്നാലെ ബസില്‍ കയറി. യാത്രയ്ക്കിടയില്‍ പൊടുന്നനെ സീറ്റില്‍ നിന്നുമെണീറ്റ യുവാവ് പെണ്‍കുട്ടിയുടെ കഴുത്തില്‍ താലി ചാര്‍ത്താന്‍ ശ്രമിച്ചു. എന്നാല്‍ കരുതിയിരുന്ന പെണ്‍കുട്ടി ശ്രമം തടയുകയും ചെരിപ്പൂരി യുവാവിനെ അടിക്കുകയും ചെയ്തു.
ഇതോടെ യാത്രക്കാര്‍ അടി ഏറ്റെടുത്തു. ഒടുവില്‍ പോലീസെത്തിയാണ് യുവാവിനെ രക്ഷപ്പെടുത്തിയത്.
SUMMARY: A 33-year-old man was arrested after he allegedly attempted to tie a mangalasutra to a girl in a bus near Madurai on Tuesday, police said.
Keywords: Bus, Madura, Mangalsutra, Ties knot,

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.