Onion Farm | 'ഉള്ളിക്ക് തുച്ഛമായ വില മാത്രം'; ഒന്നരയേകര്‍ ഉള്ളിപ്പാടം തീയിട്ട് നശിപ്പിച്ച് കര്‍ഷകന്‍

 


നാസിക്: (www.kvartha.com) ഉള്ളിക്ക് തുച്ഛമായ വില മാത്രമാണ് ലഭിക്കുന്നതെന്ന കാരണത്താല്‍ ഒന്നരയേകര്‍ ഉള്ളിപ്പാടം കര്‍ഷകന്‍ തീയിട്ട് നശിപ്പിച്ചതായി റിപോര്‍ട്. മഹാരാഷ്ട്രയിലെ നാസിക്കിലാണ് സംഭവം. കിലോയ്ക്ക് രണ്ട് രൂപ മുതല്‍ നാലുരൂപ വരെ മാത്രമേ ലഭിക്കുന്നുള്ളൂവെന്നും അതിനാലാണ് ഉള്ളിപ്പാടം കത്തിച്ചതെന്നും കര്‍ഷകനായ കൃഷ്ണ ഡോംഗ്രേ പറഞ്ഞു.

പ്രതിഷേധമായി മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് ചോര കൊണ്ട് എഴുതിയ കത്തയച്ചതായും ഇദ്ദേഹം പറഞ്ഞു. കേന്ദ്രസംസ്ഥാന സര്‍കാരുകളുടെ തെറ്റായ നയങ്ങളാണ് ഉള്ളിവിലയിടിവിന് കാരണമെന്നും കര്‍ഷകന്‍ ആരോപിച്ചു. നാലുമാസം മുമ്പ് ഒന്നരലക്ഷത്തിലേറെ രൂപ മുടക്കിയാണ് കൃഷി ചെയ്തത്.

Onion Farm | 'ഉള്ളിക്ക് തുച്ഛമായ വില മാത്രം'; ഒന്നരയേകര്‍ ഉള്ളിപ്പാടം തീയിട്ട് നശിപ്പിച്ച് കര്‍ഷകന്‍

വിളവെടുത്ത് മാര്‍കറ്റിലേക്കെത്തിക്കാന്‍ 30,000 രൂപ വേറെ ചെലവ് വരും. എന്നാല്‍ ഇത്രയും സ്ഥലത്തെ ഉള്ളി വിറ്റാല്‍ ആകെ 25,000 രൂപ കിട്ടും. പിന്നെന്തിന് വില്‍ക്കണമെന്നും കര്‍ഷകന്‍ ചോദിച്ചു. ഉള്ളിപ്പാടം കത്തിക്കുന്നത് കാണാന്‍ വരണമെന്ന് ക്ഷണിച്ചാണ് മുഖ്യമന്ത്രിക്ക് കത്തെഴുതിയതെന്നും കര്‍ഷകന്‍ വ്യക്തമാക്കി.

Keywords: News, National, Farmers, Chief Minister, Government, Man protest price fall burning 1.5-acre onion farm.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia