കടുവാ കൂട്ടിലേക്ക് എടുത്തുചാടിയ യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ജീവന്‍ പണയംവെച്ച് രക്ഷപ്പെടുത്തി

 


പൂനെ: (www.kvartha.com 26/11/2016) കടുവയുടെ കൂട്ടിലേക്ക് എടുത്ത് ചാടിയ യുവാവിനെ സുരക്ഷാ ജീവനക്കാര്‍ തങ്ങളുടെ ജീവന്‍ പണയം വെച്ച് രക്ഷപ്പെടുത്തി. 25കാരനായ ശുദോദന്‍ ബാബാറാവു എന്ന യുവാവാണ് രാജീവ് ഗാന്ധി മൃഗശാലയിലെ കടുവാ കൂട്ടിലേക്ക് ചാടിയത്.

ഉടന്‍ തന്നെ സുരക്ഷാ ജീവനക്കാര്‍ കൂടിന്റെ പിന്‍വാതില്‍ തുറന്ന് യുവാവിനെ പുറത്തെത്തിക്കുകയായിരുന്നു. ഭാഗ്യം കൊണ്ടാണ് അപായം ഒഴിവായത്. ഇതിന് മുമ്പ് ഇയാള്‍ ബംഗാള്‍ കടുവയെ പാര്‍പ്പിച്ചിരുന്ന കൂട്ടിലേക്ക് ചാടാന്‍ ശ്രമിച്ചതായും മൃഗശാല അധികൃതര്‍ പറഞ്ഞു. ബാബുറാവുവിനെ പിന്നീട് പോലീസിന് കൈമാറി. ഇയാള്‍ക്ക് മാനസീകാസ്വാസ്ഥ്യമുള്ളതായി ബന്ധുക്കള്‍ പറഞ്ഞു.

കടുവാ കൂട്ടിലേക്ക് എടുത്തുചാടിയ യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ജീവന്‍ പണയംവെച്ച് രക്ഷപ്പെടുത്തി

Keywords : Youth, Bengal Tigers, Police, National, Man jumps into tiger enclosure in Pune zoo, rescued.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia