മമതയോട് പരസ്യമായി ചോദ്യമുന്നയിച്ച കര്‍ഷകന്‍ അറസ്റ്റില്‍

 


മമതയോട് പരസ്യമായി ചോദ്യമുന്നയിച്ച കര്‍ഷകന്‍ അറസ്റ്റില്‍
കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയോട് പരസ്യമായി ചോദ്യമുന്നയിച്ച കര്‍ഷകനെ പോലീസ് അറസ്റ്റ് ചെയ്തു. കര്‍ഷകരെ പ്രതിസന്ധിയില്‍ നിന്നും കരകയറ്റാനായി സര്‍ക്കാര്‍ എന്ത്‌ നടപടികളാണ്‌ കൈക്കൊണ്ടതെന്ന്‌ പരസ്യമായി ചോദിച്ച കര്‍ഷകനാണ്‌ അറസ്റ്റിലായത്. മുഖ്യമന്ത്രിയുടെ പൊതുപരിപാടി തടസപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കുറ്റത്തിനാണ്‌ അറസ്റ്റ്.

ബുധനാഴ്ചയാണ്‌ അറസ്റ്റിന്‌ ആസ്പദമായ സംഭവം നടന്നത്. പടിഞ്ഞാറന്‍ മിഡ്നാപൂരിലെ ബേല്‍പഹാരിയില്‍ ഒരു പൊതുയോഗത്തില്‍ പങ്കെടുക്കുകയായിരുന്നു മമതാ ബാനര്‍ജി. പ്രസംഗശേഷം മമത സദസിനുനേരെ തന്റെ പതിവ് ചോദ്യമുതിര്‍ത്തു. തന്നോട് സദസ്യര്‍ക്ക് എന്തെങ്കിലും ചോദിക്കാനുണ്ടെങ്കില്‍ ആകാം എന്നാണ്‌ മമതയുടെ പതിവു ചോദ്യം. ചോദ്യം കേട്ട പാടെ ശൈലാദിത്യ ചൗധരി എന്ന യുവാവ് എഴുന്നേറ്റ് നിന്ന്‌ കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ എന്ത് മാര്‍ഗമാണ്‌ കൈക്കൊണ്ടത്‌ എന്ന ചോദ്യമുയര്‍ത്തി. പെട്ടെന്നുണ്ടായ ചോദ്യം മമതയെ പ്രതിസന്ധിയിലാക്കുകയും ക്രുദ്ധയായ അവര്‍ യുവാവ് മാവോയിസ്റ്റാണെന്ന്‌ ആരോപിച്ച് ഒച്ചവയ്ക്കുകയും ചെയ്തു. പോലീസ് ഉടനെ ശൈലാദിത്യ ചൗധരിയെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിനുശേഷം യുവാവിനെ പോലീസ് വിട്ടയച്ചെങ്കിലും വെള്ളിയാഴ്ച വീണ്ടും അറസ്റ്റ്ചെയ്യുകയായിരുന്നു.

English Summery
Kolkata: A man who publicly questioned Mamata Banerjee about what steps she was taking to help farmers has been arrested by the police. They claim he tried to disrupt the West Bengal Chief Minister's meeting.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia