മോസ്‌കോയിലേയ്ക്ക് പറക്കുന്ന ഭാര്യയെ കാണാനായി വ്യാജ ടിക്കറ്റില്‍ എയര്‍പോര്‍ട്ടിനുള്ളില്‍ കടന്ന യുവാവ് അറസ്റ്റില്‍

 


ന്യൂഡല്‍ഹി: (www.kvartha.com 31.10.2017) വ്യാജ യാത്രാ ടിക്കറ്റ് ഉപയോഗിച്ച് എയര്‍പോര്‍ട്ടിനുള്ളില്‍ കടന്ന യുവാവ് അറസ്റ്റില്‍. മോസ്‌കോവിലേയ്ക്ക് പറക്കുന്ന ഭാര്യയെ കാണാനാണ് ഇയാള്‍ എയര്‍പോര്‍ട്ടിനുള്ളില്‍ കടന്നത്.

ഞായറാഴ്ച പുലര്‍ച്ചെ 3.40നാണ് സംഭവം. സംശയാസ്പദമായ സാഹചര്യത്തില്‍ എയര്‍പോര്‍ട്ടിനുള്ളില്‍ ചുറ്റിതിരിയുന്ന യുവാവിനെ സി ഐ എസ് എഫ് പിടികൂടുകയായിരുന്നു.

 മോസ്‌കോയിലേയ്ക്ക് പറക്കുന്ന ഭാര്യയെ കാണാനായി വ്യാജ ടിക്കറ്റില്‍ എയര്‍പോര്‍ട്ടിനുള്ളില്‍ കടന്ന യുവാവ് അറസ്റ്റില്‍

ക്യാന്‍സല്‍ ചെയ്ത ടിക്കറ്റ് ഉപയോഗിച്ചാണിയാള്‍ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ചത്. ഇയാളെ പോലീസിന് കൈമാറി. കൃത്യമായ ടിക്കറ്റില്ലാതെ എയര്‍പോര്‍ട്ടിനുള്ളില്‍ കടക്കുന്നത് വ്യോമയാന നിയമപ്രകാരം കുറ്റകരമാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: A man has been apprehended for entering the Delhi airport allegedly using a fake travel ticket to see his Moscow-bound wife off.

Keywords: National, Airport, Arrest
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia