ഓട്ടോ യാത്രക്കിടെ യുവതിയുടെ മുടി മോഷ്ടിച്ച യുവാവ് പിടിയില്‍; മന്ത്രവാദത്തിന് വേണ്ടി മുടി മുറിച്ചതെന്ന് പോലീസ്, യഥാര്‍ത്ഥ കാരണം ഇങ്ങനെ!

 


ചെന്നൈ: (www.kvartha.com 17.01.2020) ഓട്ടോ യാത്രക്കിടെ യുവതിയുടെ മുടി മോഷ്ടിച്ച യുവാവ് പിടിയില്‍. അഭിഭാഷക ഓഫിസില്‍ ക്ലര്‍ക്കായി ജോലി ചെയ്യുന്ന യുവാവാണ് പിടിയിലായത്. യുവതി പരാതി നല്‍കാത്തതിനെ തുടര്‍ന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി യുവാവിനെ വിട്ടയച്ചു. മന്ത്രവാദത്തിനു വേണ്ടിയാണ് മുടി മുറിച്ചതെന്നാണ് പോലീസ് കരുതിയത്. എന്നാല്‍ ചോദ്യം ചെയ്യലില്‍ യുവാവ് യഥാര്‍ത്ഥ കാരണം വെളിപ്പെടുത്തി. യുവതിയുടെ മുടിയോട് ആകര്‍ഷണം തോന്നിയെന്നും അതിനാലാണ് മുറിച്ചെടുത്തതെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു.

ഞായറാഴ്ച ചെന്നൈയിലാണ് സംഭവം. ഷെയര്‍ ഓട്ടോയില്‍ യുവതി യാത്ര ചെയ്യുകയായിരുന്നു. എന്‍എസ്‌കെ നഗര്‍ ജങ്ഷനിലെത്തിയപ്പോള്‍ തന്റെ മുടിയുടെ പകുതിയോളം ആരോ മുറിച്ചെടുത്തതായി മനസിലായതോടെ ബഹളംവച്ച് ഓട്ടോ നിര്‍ത്തിച്ചു. കൂടെയുണ്ടായിരുന്ന എല്ലാവരെയും പരിശോധിച്ചപ്പോള്‍ യുവാവിന്റെ പോക്കറ്റില്‍ നിന്ന് മുടി കണ്ടെത്തുകയായിരുന്നു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാള്‍ യാത്രക്കാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. സ്ത്രീകളുടെ മുടിയോട് അഭിനിവേശമുള്ളതായും ഫെറ്റിഷിസ്റ്റാണെന്നും (ജീവനില്ലാത്ത വസ്തുക്കളോടും സ്ത്രീകളുമായി ബന്ധപ്പെട്ട ജീവനില്ലാത്ത വസ്തുക്കളോടുമുള്ള ലൈംഗികാസക്തി) പോലീസ് വ്യക്തമാക്കി.

ഓട്ടോ യാത്രക്കിടെ യുവതിയുടെ മുടി മോഷ്ടിച്ച യുവാവ് പിടിയില്‍; മന്ത്രവാദത്തിന് വേണ്ടി മുടി മുറിച്ചതെന്ന് പോലീസ്, യഥാര്‍ത്ഥ കാരണം ഇങ്ങനെ!

ഇയാക്കെതിരെ പരാതി നല്‍കാനായി യുവതിയോടും കുടുംബത്തോടും സംസാരിച്ചെങ്കിലും പരാതി നല്‍കാന്‍ വിസമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് യുവാവിന്റെ മാതാപിതാക്കളെ വിളിച്ചുവരുത്തുകയും മുന്നറിപ്പ് നല്‍കുകയും ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Chennai, News, National, Police, Youth, Woman, Complaint, Man cuts off woman’s hair in moving auto
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia