മക്കളെ കൊലപ്പെടുത്തിയ ശേഷം മെട്രോ സ്റ്റേഷനിലെത്തിയ പിതാവ് ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 10.02.2020) മക്കളെ കൊലപ്പെടുത്തിയ ശേഷം മെട്രോ സ്റ്റേഷനിലെത്തിയ പിതാവ് ട്രെയിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. ഡെല്‍ഹി ഹൈദര്‍പൂര്‍ ബദ്ലി മോര്‍ മെട്രോ സ്റ്റേഷനില്‍ ആണ് സംഭവം. ഷാലിമാര്‍ ബാഗ് സ്വദേശി മധുറാണ് മക്കളായ സമീക്ഷ(14), ശ്രേയാന്‍(6) എന്നിവരെ കൊലപ്പെടുത്തിയശേഷം മെട്രോയ്ക്ക് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്.

ഇയാളുടെ രണ്ടു മക്കലെയും ഷാലിമാര്‍ ബാഗിലെ വീട്ടില്‍ വച്ച് കൊന്നു. തുടര്‍ന്ന് മെട്രോ സ്‌റ്റേഷനിലെത്തിയ ഇയാള്‍ ഓടിക്കൊണ്ടിരുന്ന ട്രെയിന് മുന്നിലേക്ക് ചാടുകയായിരുന്നു. ഷാലിമാര്‍ബാഗിലെ ഉരക്കടലാസ് നിര്‍മാണ ശാലയിലെ ജീവനക്കാരനായിരുന്നു മധുര്‍. ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്നുണ്ടായ മനോവിഷമമാണ് ഇയാളെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

മക്കളെ കൊലപ്പെടുത്തിയ ശേഷം മെട്രോ സ്റ്റേഷനിലെത്തിയ പിതാവ് ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു

Keywords:  New Delhi, News, National, Death, Suicide, Train, Children, Police, Metro, Man, Man commits suicide by jumping in front of Delhi Metro train
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
WebDesk Omega
WebDesk Omega

154168 Articles

Tags

Share this story

wellfitindia