ഈ സമയങ്ങളില്‍ പോലും ആളുകള്‍ മതത്തിലാണ് ശ്രദ്ധിക്കുന്നതെന്ന് മനസിലാക്കുമ്പോള്‍ ഞെട്ടലും സങ്കടവുമുണ്ടാകുന്നു; ഡെലിവറി ബോയ് മുസ്ലീം ആയതിനാല്‍ സാധനം വാങ്ങിയില്ല, പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍
Apr 23, 2020, 16:34 IST
ADVERTISEMENT
ഭോപ്പാല്‍: (www.kvartha.com 23.04.2020) ഡെലിവറി ബോയ് മുസ്ലീം മതവിശ്വാസിയെന്ന കാരണത്താല്‍ സാധനം വാങ്ങാന്‍ വിസമ്മതിച്ച ഒരാള്‍ അറസ്റ്റില്‍. ഡെലിവറി ബോയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഗജ്നന്‍ ചതുര്‍വേദി എന്നയാളാണ് അറസ്റ്റിലായത്. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. ഗജ്നന്‍ ചതുര്‍വേദി എന്നയാള്‍ ഓണ്‍ലൈനില്‍ നിന്ന് ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ എത്തിച്ച് നല്കാന് ഡെലിവറി ബോയ് വീട്ടിലെത്തിയപ്പോഴാണ് കേസിനാസ്പദമായ സംഭവം. എന്നാല്‍ വീട്ടിലെത്തിയ ഡെലിവറി ബോയ്യോട് പേര് ചോദിച്ചറിയുകയും ഇയാള്‍ മുസ്ലീം മതവിശ്വാസിയാണന്ന് അറിഞ്ഞതോടെ സാധനങ്ങള്‍ വാങ്ങുവാന്‍ വിസമ്മതിക്കുകയായിരുന്നു.
മതവൃകാരം വ്രണപ്പെടുത്തിയെന്നും വര്‍ഗീയ പരാമര്‍ശം ഉന്നയിച്ചെന്നുമാരോപിച്ച് ഗജനന്‍ ചതുര്‍വേദിക്കെതിരെ ഐപിസി സെക്ഷന്‍ 295 (എ) പ്രകാരം കേസെടുത്തു. 'ഈ ദുര്‍ഘടമായ അവസരത്തില്‍ ഞാന്‍ എന്റെ ജീവന് പണയപ്പെടുത്തിയാണ് അവശ്യവസ്തുക്കള്‍ വീടുകളിലേക്ക് എത്തിക്കുന്നത്. ഈ സമയങ്ങളില്‍ പോലും ആളുകള്‍ മതത്തിലാണ് ശ്രദ്ധിക്കുന്നതെന്ന് മനസിലാക്കുമ്പോള്‍ ഞെട്ടലും സങ്കടവുമുണ്ടാകുന്നു. തന്റെ പേരും വിവരങ്ങളും ചോദിച്ചറിഞ്ഞ ശേഷം ചതുര്‍വേദി പാഴ്സല്‍ വാങ്ങാന്‍ തയ്യാറായില്ല. മുസ്ലീം വിഭാഗത്തില്‍ നിന്നുള്ളവരില്‍ നിന്ന് സാധനങ്ങള്‍ വാങ്ങില്ലെന്ന് അദ്ദേഹം വ്യക്തമാക്കി'. എന്ന് ഡെലിവറി ബോയ് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി വരുന്നതായി പൊലീസ് അറിയിച്ചു.
Keywords: Bhoppal, News, National, Arrest, Arrested, Police, Complaint, Delivery agent, Refuse, Man, Man arrested for refusing to accept groceries from Muslim delivery agent
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

