ടോള്‍ പ്ലാസയിലെ സേനാ സാന്നിധ്യം; 30 മണിക്കൂറിന് ശേഷം മമത സെക്രട്ടറിയേറ്റ് വിട്ടു
Dec 2, 2016, 23:30 IST
കൊല്‍ക്കത്ത: (www.kvartha.com 02.12.2016) ടോള്‍ പ്ലാസകളില്‍ സൈന്യത്തെ നിയോഗിച്ചതിനെതിരെ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റില്‍ തങ്ങിയ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഒടുവില്‍ പുറത്തിറങ്ങി. 30 മണിക്കൂറിന് ശേഷമാണ് മമത സെക്രട്ടറിയേറ്റില്‍ നിന്നും പുറത്തുപോയത്.
വ്യാഴാഴ്ച രാവിലെ 11 മണിക്ക് കൊല്‍ക്കത്തയിലെ സെക്രട്ടറിയേറ്റിലെത്തിയ മമത ബാനര്‍ജി രാത്രി മുഴുവനും അവിടെ തങ്ങി. വെള്ളിയാഴ്ച വൈകുന്നേരം വരെ അവിടെ തുടര്‍ന്ന ശേഷമാണ് ഒടുവില്‍ പുറത്തിറങ്ങിയത്. സംസ്ഥാനത്തെ അറിയിക്കാതെ ടോള്‍ പ്ലാസകളില്‍ സൈന്യത്തെ വിന്യസിച്ചതാണ് മമതയെ ചൊടിപ്പിച്ചത്. നോട്ട് പിന്‍വലിക്കല്‍ വിഷയത്തില്‍ താന്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനം നടത്തിയതിലുള്ള പ്രതികാര നടപടിയാണ് ഇതെന്നാണ് മമത രാവിലെ മാധ്യമങ്ങളോട് പറഞ്ഞത്.
സെക്രട്ടേറിയറ്റിന് 500 മീറ്റര്‍ അകലെയുള്ള ടോള്‍ ബൂത്തിലും സൈന്യത്തെ വിന്യസിച്ചിരുന്നു. എന്നാല്‍ മമതയുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇവിടുന്ന് സൈന്യത്തെ പിന്‍വലിച്ചെങ്കിലും മറ്റിടങ്ങളില്‍ ഇപ്പോഴും സൈന്യം കാവല്‍ നില്‍ക്കുന്നുണ്ട്. അതേസമയം പാലങ്ങളിലൂടേയും ദേശീയപാതകളിലൂടേയും കടന്നു പോകുന്ന ചരക്കുവാഹനങ്ങളുടെ കണക്കെടുപ്പാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് സൈന്യത്തിന്റെ വിശദീകരണം.
Keywords : Kolkata, Mamata Banerjee, Protest, Central Government, National, Mamata Banerjee Leaves Office After 30 Hours Amid Row Over Army At Toll Plazas.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.