SWISS-TOWER 24/07/2023

വ്യാജ ഓണ്‍ലൈന്‍ ടാക്‌സി കമ്പനി: 250 കോടിയിലേറെ രൂപ തട്ടിച്ച കേസില്‍ മലയാളി വനിതാ ഡയറക്ടര്‍ അറസ്റ്റില്‍

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 14.10.2020) വ്യാജ ഓണ്‍ലൈന്‍ ടാക്‌സി കമ്പനിയുടെ പേരില്‍ 250 കോടിയിലേറെ രൂപ തട്ടിച്ച കേസില്‍ മലയാളി വനിതാ ഡയറക്ടര്‍ ഗോവയില്‍ അറസ്റ്റില്‍. കമ്പനിയുടെ മലയാളി ഡയറക്ടര്‍ ഡെയ്‌സി വിജയ് മേനോന്‍ (47) ആണ് അറസ്റ്റിലായത്. എസ് എം പി ഇംപെക്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ പേരില്‍ ആയിരത്തിലേറെ നിക്ഷേപകരില്‍ പണം തട്ടിയെന്ന പരാതിയില്‍ ഡെല്‍ഹി പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് അറസ്റ്റ് ചെയ്തത്.
Aster mims 04/11/2022

ആഗസ്റ്റ് മാസത്തില്‍ മറ്റൊരു ഡയറക്ടര്‍ രാജേഷ് മഹ്‌തോ അറസ്റ്റിലായിരുന്നു. മറ്റു പ്രതികളായ സുന്ദര്‍ സിങ് ബാട്ടി, സരോജ് മഹാപത്ര എന്നിവര്‍ ഒളിവിലാണ്. 2018 ലാണു 'ഹലോ ടാക്‌സി' എന്ന ഓണ്‍ലൈന്‍ സംരംഭത്തിന്റെ പേരില്‍ നിക്ഷേപകരില്‍ നിന്നു പണം സ്വീകരിച്ചു തുടങ്ങിയത്. ആദ്യ ഘട്ടത്തില്‍ ലാഭവിഹിതം പ്രതിമാസം കൊടുത്തിരുന്നുവെങ്കിലും മുടങ്ങിയതോടെയാണ് പരാതിയുയര്‍ന്നത്.

വ്യാജ ഓണ്‍ലൈന്‍ ടാക്‌സി കമ്പനി: 250 കോടിയിലേറെ രൂപ തട്ടിച്ച കേസില്‍ മലയാളി വനിതാ ഡയറക്ടര്‍ അറസ്റ്റില്‍

Keywords:  News, New Delhi, National, Case, Woman, Arrest, Arrested, Complaint, Police, Malayali woman arrested for online taxi fraud
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia