Incident | ബെംഗ്‌ളൂറിലെ അപാര്‍ട്‌മെന്റില്‍ പൂക്കളം ചവിട്ടി നശിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പരാതി; മലയാളി യുവതിക്കെതിരെ കേസ്

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● നടപടി പത്തനംതിട്ട സ്വദേശിനിക്കെതിരെ.
● സമ്പിഗെഹള്ളി പൊലീസാണ് കേസെടുത്തത്.
ബെംഗ്‌ളൂറു: (KVARTHA) ഓണാഘോഷത്തിന്റെ ഭാഗമായി മണിക്കൂറുകളോളം സമയമെടുത്ത് തയ്യാറാക്കിയ ഓണപ്പൂക്കളം (Onam Pookkalam) നശിപ്പിച്ചെന്ന പരാതിയില്‍ മലയാളി യുവതിക്കെതിരെ (Malayali Woman) കേസ്. പത്തനംതിട്ട സ്വദേശിനി സിമി നായര്‍ക്കെതിരെയാണ് (Simi Nair) പൊലീസ് നടപടി. തന്നിസന്ദ്ര അപ്പാര്‍ട്‌മെന്റ് കോംപ്ലക്‌സിലെ മലയാളി കൂട്ടായ്മയുടെ പരാതിയില്‍ സമ്പിഗെഹള്ളി പൊലീസാണ് കേസെടുത്തത്.

ശനിയാഴ്ച മൊണാര്‍ക്ക് സെറിനിറ്റി അപ്പാര്‍ട്‌മെന്റില്‍ ഓണാഘോഷത്തിന്റെ ഭാഗമായാണ് കുട്ടികളുടെ നേതൃത്വത്തില്‍ പൂക്കളം ഒരുക്കിയത്. പുലര്‍ച്ചെ നാലിനാണ് പൂക്കളം പൂര്‍ത്തിയാക്കിയത്. ഇതിന് പിന്നാലെ നിമിഷങ്ങള്‍ക്കകമാണ് നശിപ്പിച്ചത്.
കോമണ്‍ ഏരിയയില്‍ പൂക്കളം ഇട്ടത് ചോദ്യം ചെയ്ത സിമി നായര്‍, പൂക്കളം നശിപ്പിക്കുന്നത് തടയാന്‍ ശ്രമിച്ചവരെ ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ആദ്യം പൂക്കളത്തിന്റെ അരിക് ഭാഗത്ത് കയറിനിന്ന യുവതി പിന്നാലെ പൂക്കളത്തിന്റെ നടുവില്‍ കേറിനിന്ന് ദേഷ്യത്തോടെ രണ്ടുകാലുകള്‍കൊണ്ടും ചവിട്ടി മെതിക്കുന്നത് പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം.
സംഘര്‍ഷത്തെ തുടര്‍ന്ന് ഓണസദ്യ പാര്‍ക്കിങ് ബേയിലേക്ക് മാറ്റിയതായി അസോസിയേഷന്‍ പ്രസിഡന്റ് മനീഷ് രാജ് പറഞ്ഞു. 7 വര്‍ഷമായി മലയാളി കൂട്ടായ്മ ഓണാഘോഷം നടത്തുന്നുണ്ട്.
#Onam #Bengaluru #Kerala #Vandalism #Controversy #IndianNews #Malayali