ഫ്രഞ്ച് നയതന്ത്രജ്ഞന്റെ തനിനിറം വെളിച്ചത്ത് കൊണ്ടുവന്നത് മലയാളിയായ ഭാര്യ
Jun 17, 2012, 21:13 IST
ADVERTISEMENT
ബാംഗ്ലൂര്‍: മൂന്ന് വയസുകാരിയായ സ്വന്തം മകളെ ഒരു വര്‍ഷത്തിലധികമായി പീഡിപ്പിച്ചുവരികയായിരുന്ന ഫ്രഞ്ച് നയതന്ത്രജ്ഞന്റെ തനിനിറം വെളിച്ചത്ത് കൊണ്ടുവന്നത് മലയാളിയായ ഭാര്യ.
കുഞ്ഞിനോടുള്ള ഭര്‍ത്താവിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെത്തുടര്‍ന്ന് സുജ എന്ന മലയാളി യുവതി ഭര്‍ത്താവായ പാസ്ക്കല്‍ മസൂരിയറിനെ നിരീക്ഷിക്കാന്‍ വീട്ടുജോലിക്കാരിയെ ചുമതലപ്പെടുത്തുകയായിരുന്നു.
കഴിഞ്ഞ ബുധനാഴ്ച താന്‍ ഇല്ലാത്ത സമയം കുഞ്ഞിനെ ഭര്‍ത്താവ് മണിക്കുറുകളോളം പീഡിപ്പിച്ചെന്ന് ബോധ്യമായ സുജ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. വൈദ്യപരിശോധനയില്‍ കുട്ടി പീഡനത്തിന് വിധേയയായതായി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ പാസ്ക്കലിനെ അറസ്റ്റ് ചെയ്യുന്നതിലുള്ള നിയമതടസം അറസ്റ്റ് വൈകിക്കുക യാണ്.
പാസ്ക്ക മസൂരിയര്ക്കെതിരെ പൊലീസ് മാനഭംഗത്തിനു കേസെടുത്തിട്ടുത്തെങ്കിലും ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.
നയതന്ത്ര ഉദ്യോഗസ്ഥനെതിരെ കേസെടുത്താലും പോലീസിന് അറസ്റ്റുചെയ്യാനോ, കസ്റ്റഡിയില്‍ വയ്ക്കാനോ നിയമ തടസമുണ്ടെന്ന് നിയമജ്ഞര്‍ അറിയിച്ചു. ഭര്‍ത്താവിനുള്ള നയതന്ത്രപരിരക്ഷ നീക്കി നിയമനടപടിക്ക് വിധേയനാക്കാന്‍ ഇടപെടല്‍ ആവശ്യപ്പെട്ട് സുജ ജോണ്‍സ് വിദേശകാര്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും കത്തയച്ചു.
English Summery
Malayali wife of French diplomat wants to arrest him
English Summery
Malayali wife of French diplomat wants to arrest him

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.