മംഗളുറു ക്വാറന്റൈന് സെന്ററില്‍ തടഞ്ഞുവച്ച വിദ്യാര്‍ഥികളടക്കമുള്ള മലയാളികളെ വിട്ടയച്ചു
Aug 3, 2021, 08:50 IST
ADVERTISEMENT
മംഗളൂരു: (www.kvartha.com 03.08.2021) ക്വാറന്റൈന് സെന്ററില്‍ തടഞ്ഞുവച്ച വിദ്യാര്‍ഥികളടക്കമുള്ള മലയാളികളെ വിട്ടയച്ചു. സ്ത്രീകളെ 10 മണിയോടെയും പുരുഷന്മാരെ പുലര്ചെയോടെയുമാണ് വിട്ടയച്ചത്. കേരളത്തില്‍ നിന്ന് കോവിഡ് നെഗറ്റീവ് സെര്‍ടിഫികെറ്റ് ഇല്ലാതെ ട്രെയിന്‍ മാര്‍ഗം മംഗളുറിലെത്തിയ വിദ്യാര്‍ഥിനികളടക്കമുള്ള 60തോളം മലയാളികളാണ് തിങ്കളാഴ്ച ക്വാറന്റൈനിലായത്.
മംഗളുറു സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് സ്രവമെടുത്തശേഷം പരിശോധനാഫലം വരുന്നതുവരെ ടൗണ്‍ ഹാളില്‍ തുടരാന്‍ ഇവരോട് മംഗളുറു പൊലീസ് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ അഞ്ച് മണിക്കൂര്‍ കഴിഞ്ഞിട്ടും പരിശോധനാ ഫലം വരാതിരുന്നതോടെ യാത്രക്കാര്‍ പ്രതിഷേധിച്ചതോടെ പോകാന്‍ അനുവദിച്ചു.
Keywords: Mangalore, News, National, Students, Police, COVID-19, Test, Malayalees stranded at Mangalore Quarantine Center released
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

