Arrested | ആദിവാസി കുടുംബത്തോട് ക്രിസ്ത്യന്‍ മതത്തിലേക്ക് മാറുന്ന കാര്യത്തെക്കുറിച്ച് സംസാരിച്ചുവെന്ന് ആരോപണം; കുടകില്‍ മലയാളി പാസ്റ്ററും ഭാര്യയും അറസ്റ്റില്‍
May 20, 2022, 09:38 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബെംഗ്‌ളുറു: (www.kvartha.com) മതപരിവര്‍ത്തനം ആരോപിക്കപ്പെട്ട് കുടകില്‍ മലയാളിയായ പാസ്റ്ററും ഭാര്യയും അറസ്റ്റില്‍. വയനാട് മാനന്തവാടി സ്വദേശിയായ പാസ്റ്റര്‍ വി. കുര്യാച്ചന്‍ (62), ഭാര്യ സെലീനാമ്മ (57) എന്നിവരെയാണ് കുട്ട പൊലീസ് അറസ്റ്റ് ചെയ്തത്. കര്‍ണാടകയില്‍ മതപരിവര്‍ത്തന നിരോധന നിയമ ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ താവര്‍ ചന്ദ് ഗെഹ് ലോട്ട് അനുമതി നല്‍കിയതിന് പിന്നാലെയാണിത്. കുട്ട പൂച്ചക്കല്‍ മഞ്ചല്ലി ഗ്രാമത്തിലെ ആദിവാസി കോളനിയില്‍ ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം.
ഗ്രാമത്തിലെ ആദിവാസി കുടുംബത്തെ കണ്ട പാസ്റ്ററും ഭാര്യയും ക്രിസ്ത്യന്‍ മതത്തിലേക്ക് മാറുന്ന കാര്യത്തെക്കുറിച്ച് സംസാരിച്ചുവെന്നാണ് ആരോപണം. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ കുട്ട പൊലീസ് പാസ്റ്ററെയും ഭാര്യയെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രദേശത്ത് ലഘുലേഖകള്‍ വിതരണം ചെയ്ത് മതം മാറ്റാന്‍ ശ്രമിച്ചുവെന്ന യുവാവിന്റെ പരാതിയില്‍ ഐപിസി സെക്ഷന്‍ 295 (എ) പ്രകാരം മതവികാരം വ്രണപ്പെടുത്തിയതിനാണ് നിലവില്‍ പാസ്റ്റര്‍ക്കും ഭാര്യക്കുമെതിരെ കുട്ട കേസെടുത്തിട്ടുള്ളതെന്ന് പൊലീസ് പറഞ്ഞു.

പുതിയ മതപരിവര്‍ത്തന നിരോധന നിയമം സംബന്ധിച്ച സര്‍കാര്‍ വിജ്ഞാപനം ഇതുവരെ ലഭിച്ചില്ലെന്നും എന്നാല്‍, കുറ്റപത്രം തയാറാക്കുമ്പോള്‍ പുതിയ നിയമ പ്രകാരം കുറ്റം ചുമത്തുമെന്നും കുട്ട പൊലീസ് പറഞ്ഞു. ഇവരില്‍ നിന്നും മത പരിവര്‍ത്തനം ലക്ഷ്യമാക്കിയുള്ള ലഘുലേഖകള്‍ പിടിച്ചെടുത്തതായും പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. തന്റെ ഒപ്പം കഴിയുന്ന ബന്ധുവും ഭാര്യയും മൂന്നു വര്‍ഷം മുമ്പ് ക്രിസ്ത്യന്‍ മതത്തിലേക്ക് മാറിയതാണെന്നും ഇരുവരും തോല്‍പെട്ടിയിലെ പള്ളിയില്‍ സ്ഥിരമായി പോകാറുണ്ടെന്നും മതം മാറാന്‍ നിര്‍ബന്ധിച്ചിരുന്നുവെന്നും യുവാവ് പരാതിയില്‍ പറയുന്നു.
Keywords: News, National, Arrest, Arrested, Police, Complaint, Malayalee pastor and wife arrested in Karnataka.
Keywords: News, National, Arrest, Arrested, Police, Complaint, Malayalee pastor and wife arrested in Karnataka.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.