പ്രധാനമന്ത്രിയെ വിഷമിപ്പിക്കരുത്; വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം: ആര്‍.എസ്.എസ് നേതാക്കള്‍ക്ക് വിഎച്ച്പിയുടെ താക്കീത്

 


ലുധിയാന: (www.kvartha.com 16/02/2015) വലതുപക്ഷ സംഘടനയായ ആര്‍.എസ്.എസ് നടത്തുന്ന വിവാദ പ്രസ്താവനകള്‍ക്കെതിരെ വിശ്വഹിന്ദു പരിഷത് രംഗത്തെത്തി. ആര്‍.എസ്.എസ് നേതാക്കള്‍ നടത്തുന്ന പ്രസ്താവനകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് വിഷമമുണ്ടാക്കുന്നുവെന്നും പ്രധാനമന്ത്രിയെ വിഷമത്തിലാക്കരുതെന്നുമാണ് വിഎച്ച്പി ആര്‍.എസ്.എസിന് നല്‍കുന്ന താക്കീത്.

ദീര്‍ഘനാളുകള്‍ക്ക് ശേഷമാണ് ഹിന്ദു സംസ്‌ക്കാരത്തിനും വിശ്വാസത്തിനും അനുസരിച്ച് പോകുന്ന ഒരു സര്‍ക്കാര്‍ കേന്ദ്രത്തിലെത്തുന്നത്. അതിനാല്‍ ഹിന്ദു നേതാക്കള്‍ സന്തുലിതമായ പ്രസ്താവനകള്‍ നടത്തണം വിഎച്ച്പിയുടെ അന്താരാഷ്ട്ര പ്രസിഡന്റ് രാഘവ് റെഡ്ഢി പറഞ്ഞു. ലുധിയാനയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വിഎച്ച്പി.
പ്രധാനമന്ത്രിയെ വിഷമിപ്പിക്കരുത്; വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം: ആര്‍.എസ്.എസ് നേതാക്കള്‍ക്ക് വിഎച്ച്പിയുടെ താക്കീത്
മോഡിയെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കൂ. അദ്ദേഹത്തിന് കുറച്ച് സമയം നല്‍കൂ. വരും ദിനങ്ങളില്‍ ഭാരതീയ എന്ന സ്വപ്നം അദ്ദേഹം സാക്ഷാല്‍ക്കരിക്കും. വിവാദപ്രസ്താവനകള്‍ നടത്തിയാല്‍ അത് മോഡിക്ക് പിന്നീട് പ്രശ്‌നങ്ങളുണ്ടാക്കും റെഢി കൂട്ടിച്ചേര്‍ത്തു.

SUMMARY: After a barrage of controversial statements by leaders of right-wing outfits, the Vishwa Hindu Parishad (VHP) on Monday cautioned Hindu leaders against making comments which could create "trouble" for Prime Minister Narendra Modi.

Keywords: VHP, Vishwa Hindu Parishad, Raghav Reddy, Narendra Modi, Sangh Parivar

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia