ചൈനീസ് പ്രതിരോധ മന്ത്രി എയര്‍ഫോഴ്സ് പൈലറ്റുമാര്‍ക്ക് പണം നല്‍കിയത് വിവാദത്തില്‍
Sep 6, 2012, 09:13 IST
ന്യൂഡല്‍ഹി: ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്ന ചൈനീസ് പ്രതിരോധ മന്ത്രി ലിയാംഗ് ഗുവാംഗ് ലി ഇന്ത്യന്‍ എയര്‍ഫോഴ്സ് പൈലറ്റുമാര്‍ക്ക് പണം നല്‍കിയത് വിവാദത്തിലായി. ഏതെങ്കിലും ഉന്നത രാഷ്ട്രനേതാക്കള്‍ ഇന്ത്യാ സന്ദര്‍ശനം നടത്തുന്നവേളകളില്‍ നേതാക്കള്‍ക്ക് യാത്രാ സൗകര്യം ലഭ്യമാക്കുന്ന എയര്‍ഫോഴ്സ് ഡിപാര്‍ട്ട്മെന്റിലെ പൈലറ്റുമാര്‍ക്കാണ് ചൈനീസ് മന്ത്രിയുടെ സമ്മാനം ലഭിച്ചത്.
സാധാരണഗതിയില്‍ ഇത്തരം സമ്മാനങ്ങള്‍ നല്‍കുന്നതിന് നിയമതടസമില്ലെങ്കിലും പൈലറ്റുമാര്‍ക്ക് പണം നല്‍കുന്നത് പ്രോട്ടോകോള്‍ ലംഘനമാണ്. 50,000 രൂപ വീതം രണ്ട് എയര്‍ഫോഴ്സ് പൈലറ്റുമാര്‍ക്കാണ് ചൈനീസ് മന്ത്രിയുടെ സമ്മാനം ലഭിച്ചത്.
സമ്മാനപ്പൊതി തുറന്നുനോക്കിയ പൈലറ്റുമാര്‍ പണം ശ്രദ്ധയില്‍പെട്ടതോടെ എയര്‍ഫോഴ്സ് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ വിവരമറിയിക്കുകയും പ്രതിരോധമന്ത്രാലയത്തിന് കത്തെഴുതുകയും ചെയ്തു. ഈ പണം സര്‍ക്കാര്‍ ട്രഷറിയില്‍ നിക്ഷേപിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഈ പണം പിന്നീട് ചൈനയ്ക്ക് കൈമാറും.
ഇതിനുമുന്‍പും ചൈനീസ് രാഷ്ട്രത്തലവന്മാര്‍ ഇന്ത്യാ സന്ദര്‍ശനവേളയില്‍ പ്രോട്ടോകോള്‍ ലംഘനം നടത്തിയിട്ടുണ്ട്. 1991ല്‍ ഇന്ത്യ സന്ദര്‍ശിച്ച ചൈനീസ് പ്രധാനമന്ത്രി ലി പെങ് ഇന്റലിജന്‍സ് ബ്യൂറോയിലെ ഒരു ഓഫീസര്‍ക്ക് 500 രൂപ നല്‍കിയതും വിവാദമായിരുന്നു. ഈ പണം ഉടനെ തന്നെ ചൈനീസ് എംബസിയിലേയ്ക്ക് തിരിച്ചുനല്‍കിയിരുന്നു.
SUMMERY: New Delhi: In a major breach of protocol, visiting Chinese Defence Minister General Liang Guang Lie handed out Rs 50,000 each to two Indian Air Force (IAF) pilots on Monday.
Keywords: National, Chinese defense minister, Gift, Cash, Pilots, Indian Air Force, New Delhi, AK Antony,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.