മഹാരാഷ്ട്രയില്‍ ഒക്ടോബര്‍ 22 മുതല്‍ സിനിമാ തീയറ്ററുകള്‍ തുറക്കുന്നു
Sep 25, 2021, 17:35 IST
മുംബൈ: (www.kvartha.com 25.09.2021) മഹാരാഷ്ട്രയില്‍ ഒക്ടോബര്‍ 22 മുതല്‍ സിനിമാ തീയറ്ററുകള്‍ തുറക്കുന്നു. സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്ന പശ്ചാത്തലത്തിലാണ് നീണ്ട ഇടവേളയ്ക്കുശേഷം തീയറ്ററുകള്‍ തുറക്കുന്നത്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ഓഫീസില്‍ നിന്നാണ് ഇതുസംബന്ധിച്ച വിവരം അറിയിച്ചത്. കോവിഡ് പ്രോടോകോള്‍ പാലിച്ചായിരിക്കും തീയറ്ററുകള്‍ തുറക്കുക.
അതേസമയം മഹാരാഷ്ട്രയില്‍ ഒക്ടോബര്‍ നാലിന് സ്‌കൂളുകള്‍ തുറക്കും. നഗരങ്ങളില്‍ എട്ട് മുതല്‍ 12 വരെയും, ഗ്രാമങ്ങളില്‍ അഞ്ച് മുതല്‍ 12 വരെയും ക്ലാസുകള്‍ ആരംഭിക്കാനുമാണ് സര്‍കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഒക്ടോബര്‍ ഏഴ് മുതല്‍ ആരാധനാലയങ്ങളില്‍ പ്രവേശനം അനുവദിക്കുമെന്നും സര്‍കാര്‍ വ്യക്തമാക്കി.
Keywords: Mumbai, News, National, Theater, COVID-19, Maharashtra, School, Maharashtra theatres can reopen from October 22
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.