Child Died | സ്‌കൂള്‍ മതിലിന്റെ സ്ലാബ് തകര്‍ന്നുവീണ് അപകടം; 4 വയസുകാരന് ദാരുണാന്ത്യം

 


താനെ: (www.kvartha.com) സ്‌കൂള്‍ മതിലിന്റെ സ്ലാബ് തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ നാല് വയസുകാരന് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഭിവണ്ടിയില്‍ ശനിയാഴ്ചയായിരുന്നു സംഭവം. താവ്രെയിലെ സ്‌കൂളിന്റെ മൈതാനത്ത് കളിക്കുകയായിരുന്ന ആനന്ദ് കുശ്വാഹ എന്ന കുട്ടിയാണ് മരിച്ചത്. 

ഉടനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ തന്നെ കുട്ടി മരിച്ചിരുന്നതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. കുട്ടിയും കുടുംബവും ഒമ്പത് ആഴ്ച മുമ്പ് മാത്രമാണ് പ്രദേശത്ത് താമസിക്കാന്‍ വന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Child Died | സ്‌കൂള്‍ മതിലിന്റെ സ്ലാബ് തകര്‍ന്നുവീണ് അപകടം; 4 വയസുകാരന് ദാരുണാന്ത്യം

Keywords:  Thane, News, National, Death, Child, school, Maharashtra, Accident, Maharashtra: 4-Year-Old Dies After School Wall's Marble Slab Collapses.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia