Earthquake | മഹാരാഷ്ട്രയിലെ നാസിക്കില്‍ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം
Nov 23, 2022, 09:25 IST
ADVERTISEMENT
നാസിക്: (www.kvartha.com) മഹാരാഷ്ട്രയിലെ നാസിക്കില്‍ ബുധനാഴ്ച പുലര്‍ചെ 4.28 മണിയോടെ ഭൂചലനം അനുഭവപ്പെട്ടു. മഹാരാഷ്ട്രയിലെ നാസിക് ജില്ലയ്ക്ക് പടിഞ്ഞാറാണ് റിക്ടര്‍ സ്കെയിലില്‍ 3.6 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്.
നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി (NCS) ആണ് ഇക്കാര്യം അറിയിച്ചത്. നാസിക്കില്‍ നിന്നും 89 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമെന്ന് എന്‍സിഎസ് അറിയിച്ചു. നാശനഷ്ടമോ ആളപായമോ ഇല്ലെന്നും അധികൃതര്‍ അറിയിച്ചു.
Keywords: News, National, Earthquake, Nasik, Maharashtra, Maharashtra: 3.6 magnitude earthquake hits Nashik.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

