Police Booked | വനിതാ പൊലീസ് ഉദ്യോഗസ്ഥയെ സ്റ്റേഷനില്‍ കയറി മര്‍ദിച്ചതായി പരാതി; 2 സ്ത്രീകള്‍ക്കെതിരെ കേസ്
Aug 16, 2023, 18:22 IST
മുംബൈ: (www.kvartha.com) വനിതാ പൊലീസ് ഉദ്യോഗസ്ഥയെ സ്റ്റേഷനില്‍ കയറി മര്‍ദിച്ചെന്ന പരാതിയില്‍ സ്ത്രീകള്‍ക്കെതിരെ കേസ്. ചൊവ്വാഴ്ച (15.08.2023) മഹാരാഷ്ട്രയിലെ താനെയിലെ ഷിന്‍ ഡായിഗര്‍ പൊലീസ് സ്റ്റേഷനിലാണ് സംഭവം.
പൊലീസ് പറയുന്നത്: ഡ്യൂടിയിലിരുന്ന വനിതാ കോണ്‍സ്റ്റബിളിനാണ് മര്‍ദനമേറ്റത്. അന്നേ ദിവസം തന്റെ ഭര്‍ത്താവിനെതിരെ പരാതി നല്‍കാന്‍ ഒരു സ്ത്രീയും അവരോടൊപ്പം രണ്ട് പുരുഷന്മാരും സ്റ്റേഷനിലെത്തിയിരുന്നു. പിന്നാലെ പരാതിക്കാരിയുടെ ഭര്‍ത്താവും രണ്ട് സ്ത്രീകളോടൊപ്പം സ്റ്റേഷനിലെത്തുകയായിരുന്നു.
ഭാര്യയും ഭര്‍ത്താവിനോടൊപ്പം എത്തിയ സ്ത്രീകളും തമ്മില്‍ വാക് തര്‍ക്കമുണ്ടായത് തടയാനെത്തിയപ്പോഴാണ് വനിതാ കോണ്‍സ്റ്റബിളിന് മര്‍ദനമേറ്റത്. സ്ത്രീകള്‍ വനിതാ കോണ്‍സ്റ്റബിളിനെ മുടിയില്‍ പിടിച്ച് വലിക്കുകയും അസഭ്യം പറയുകയും ചെയ്തതായും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ രണ്ട് പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. അറസ്റ്റ് ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
Keywords: Mumbai, News, National, Maharashtra, Thane, Police Station, Crime, Police, Lady Police.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.