Accident | ട്രക് കടയിലേക്ക് പാഞ്ഞുകയറി 15 പേര്‍ക്ക് ദാരുണാന്ത്യം; നിരവധി പേര്‍ക്ക് പരുക്ക്
Jul 4, 2023, 16:42 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (www.kvartha.com) മഹാരാഷ്ട്രയില്‍ ട്രക് കടയിലേക്ക് പാഞ്ഞുകയറിയതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ 15 പേര്‍ക്ക് ദാരുണാന്ത്യം. 20ലധികം പേര്‍ക്ക് പരുക്കേറ്റതായും റിപോര്‍ടുണ്ട്. ഇവരെ ഷിര്‍പുരിലെയും ധൂലെയിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മുംബൈ-ആഗ്ര ദേശീയപാതയിലാണ് അപകടമുണ്ടായത്. ട്രകിന്റെ ബ്രേക്ക് നഷ്ടമായതാണ് അപകടകാരണമെന്നാണ് റിപോര്‍ടുകള്‍ പറയുന്നത്.
നിയന്ത്രണം വിട്ട ട്രക്ക് നിരവധി വാഹനങ്ങളിലിടിച്ചു. പിന്നിലുണ്ടായിരുന്ന രണ്ട് ബൈകുകളിലും ഒരു കാറിലും ഒരു കണ്ടെയിനറിലുമാണ് ഇടിച്ചത്. ഇതിന് പിന്നാലെ ഹൈവേയിലെ ബസ്റ്റ് സ്റ്റോപിന് സമീപമുള്ള കടയിലേക്കും ഇടിച്ചുകയറിയതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്. ധൂലെയിലേക്ക് പോകുകയായിരുന്ന ട്രക്കാണ് അപകടത്തില്‍പെട്ടത്.
Keywords: Mumbai, News, National, Accident, Death, Injured, Maharashtra, Mumbai-Agra Highway, Truck, Maharashtra: 15 died After Truck Rams Into Several Vehicles On Mumbai-Agra Highway.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

