Found Dead | 'പുതിയ ചെരിപ്പ് വാങ്ങിക്കൊടുത്തില്ല'; 10 വയസുകാരന്‍ മരിച്ച നിലയില്‍
മുംബൈ: (www.kvartha.com) മഹാരാഷ്ട്രയിലെ ബീഡ് ജില്ലയില്‍ 10 വയസുകാരന്‍ മരിച്ച നിലയില്‍. പുതിയ ചെരിപ്പ് വാങ്ങിക്കൊടുക്കാത്തതിന്റെ പേരില്‍ കുട്ടി ജീവനൊടുക്കുകായിരുന്നുവെന്ന് റിപോര്‍ടുകല്‍ വ്യക്തമാക്കുന്നു. മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പം താമസിച്ചിരുന്ന കുട്ടിയെയാണ് മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.
പൊലീസ് പറയുന്നത്: 10 വയസുകാരന്റെ അമ്മയുടെ മാതാപിതാക്കള്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്. കുട്ടിയുടെ മാതാപിതാക്കള്‍ അയല്‍ഗ്രാമത്തിലാണുള്ളത്. ഇവര്‍ കര്‍ഷകരാണ്. തിങ്കളാഴ്ചയാണ് കുട്ടി പുതിയ ചെരിപ്പ് വേണമെന്ന് ആവശ്യപ്പെട്ടത്.
എന്നാല്‍ മുത്തശ്ശനും മുത്തശ്ശിയും ആവശ്യം അംഗീകരിച്ചില്ല. തുടര്‍ന്ന് താന്‍ മാതാപിതാക്കളുടെ വീട്ടില്‍ പോകുകയാണെന്ന് കുട്ടി ഇവരോട് പറഞ്ഞു. മാതാപിതാക്കളുടെ വീട്ടിലേക്കുള്ള യാത്രാമധ്യേയാണ് കുട്ടി മരത്തില്‍ തൂങ്ങി മരിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
Keywords: Mumbai, News, National, Found Dead, Death, Police, Maharashtra: 10 year old boy found dead.