Earthquake | ഡെല്‍ഹിയില്‍ ഭൂചലനം; പ്രഭവകേന്ദ്രമായ നേപാളില്‍ വീട് തകര്‍ന്ന് 3 മരണം, റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) ഡെല്‍ഹിയില്‍ പുലര്‍ചെ ബുധനാഴ്ച രണ്ട് മണിയോടെ ഭൂചലനം അനുഭവപ്പെട്ടു. ഇതിന്റെ പ്രഭവ കേന്ദ്രം നേപാളാണെന്നാണ് നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി ട്വീറ്റിലൂടെ വ്യക്തമാക്കിയത്. നോയിഡയിലും ഗാസിയാബാദിലും ഭൂചലനം ഉണ്ടായി.
നേപാളിലുണ്ടായ ഭൂചലനമുണ്ടായതിന് പിന്നാലെയാണ് ഡെല്‍ഹിയിലും പരിസരപ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടത്. നേപാളില്‍ ഭൂചലനത്തില്‍ മൂന്ന് പേര്‍ മരിച്ചു. ദോതി ജില്ലയില്‍ വീട് തകര്‍ന്നു വീണാണ് മൂന്ന് പേരും മരിച്ചത്. റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പുലര്‍ചെ 1.57 മണിയോടെയാണ് അനുഭവപ്പെട്ടതെന്ന് അധികൃതര്‍ വ്യക്തമാക്കി.
Keywords: New Delhi, News, National, Earthquake, Death, Magnitude 6.3 earthquake strikes Nepal, tremors felt in Delhi.

