Railway | കപ്ലിങ് തകരാറിനെ തുടര്‍ന്ന് മഗധ് എക്‌സ്പ്രസ് രണ്ടായി വേര്‍പെട്ടു
പട്‌ന: (KVARTHA) ന്യൂഡല്‍ഹിയില്‍ നിന്ന് ഇസ്‌ലാംപുരിലേക്ക് വരികയായിരുന്ന മഗധ് എക്‌സ്പ്രസിന്റെ (Magadh Express) കപ്ലിങ് പൊട്ടിയതിനെത്തുടര്‍ന്ന് ട്രെയിന്‍ രണ്ടായി വേര്‍പെട്ടു. ലോക്കോ പൈലറ്റിൻ്റെ ജാഗ്രത മൂലം വൻ അപകടം ഒഴിവായി. അപകടത്തില്‍ യാത്രക്കാര്‍ക്ക് ആര്‍ക്കും പരുക്കില്ല. മഗധ് എക്സ്പ്രസിന്റെ (20802) എസ്-7-ന്‍ കോച്ചും എസ്-6-കോച്ചുമാണ് വേര്‍പ്പെട്ടത്. ഗതാഗതം കുറച്ചുസമയം തടസ്സപ്പെട്ടു.
ബീഹാറിലെ ബക്സര്‍ ജില്ലയിലെ ട്വിനിഗഞ്ച്, രഘുനാഥ്പൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ വച്ചാണ് അപകടം സംഭവിച്ചത്. തുടര്‍ന്ന് റെസ്‌ക്യൂ ടീമും സാങ്കേതിക സംഘങ്ങളും സ്ഥലത്തെത്തി. യാത്രക്കാര്‍ക്ക് നേരിട്ട ബുദ്ധിമുട്ടുകള്‍ എത്രയും വേഗം പരിഹരിക്കണമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
#trainaccident #India #Bihar #MagadhExpress #derailment #railway #safety