അസം തിരഞ്ഞെടുപ്പില്‍ മദ്രസ അദ്ധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടേയും വോട്ട് ബിജെപിക്ക്
Nov 17, 2016, 20:22 IST
ഗുവാഹതി: (www.kvartha.com 17.11.2016) അസമില്‍ നവംബര്‍ 19ന് നടക്കാന്‍ പോകുന്ന ഉപതിരഞ്ഞെടുപ്പില്‍ മദ്രസ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ബിജെപിക്ക് പിന്തുണ നല്‍കുമെന്ന് റിപോര്‍ട്ട്. ലഖിമ്പൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലേയ്ക്കും ബൈതാലാങ്‌സോ നിയമസഭ മണ്ഡലത്തിലേയ്ക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുക.
ബിജെപി ന്യൂനപക്ഷ മോര്‍ച്ച അസം യൂണിറ്റുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനമായത്. മോര്‍ച്ച ജനറല്‍ സെക്രട്ടറി മഹീറുദ്ദീന്‍ അഹമ്മദാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മദ്രസ സ്‌കൂള്‍ അദ്ധ്യാപകരുടെ വിഷയത്തില്‍ തക്കതായ തീരുമാനമെടുത്ത മുഖ്യമന്ത്രി സര്‍ബാനന്ദ സോനൊവാളിന് മദ്രസ സംഘടന നന്ദി പറഞ്ഞിരുന്നു. കൂടാതെ സംസ്ഥാനത്ത് ഒരു മദ്രസ യൂണിവേഴ്‌സിറ്റി സ്ഥാപിക്കണമെന്ന ആവശ്യവും സംഘടന മുന്നോട്ട് വെച്ചിട്ടുണ്ട്.
മദ്രസ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കമറുല്‍ ഹഖ്, ജനറല്‍ സെക്രട്ടറി നജ്‌റുല്‍ ഇസ്ലാം, ടീച്ചേഴ്‌സ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികളായ സുലൈമാന്‍ അലി മോഗുല്‍, അബ്ദുല്‍ കാസീം ഖാന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
SUMMARY: Guwahati: All Assam Madrassa Teachers Workers Association and All Assam Madrassa Students Union will extend their support to BJP nominees in the November 19 by-election to Lakhimpur parliamentary and Baithalangso Assembly seats in the state.
Keywords: National, Assam, Madrassa Teachers, Students

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.