Madras HC | തമിഴ്‌നാട്ടില്‍ ആര്‍എസ്എസ് റൂട് മാര്‍ച് നടത്താന്‍ അനുമതി നല്‍കി മദ്രാസ് ഹൈകോടതി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ചെന്നൈ: (www.kvartha.com) തമിഴ്‌നാട്ടില്‍ 44 കേന്ദ്രങ്ങളില്‍ നവംബര്‍ ആറിന് നിബന്ധനകളോടെ ആര്‍എസ്എസ് റൂട് മാര്‍ച് (Route March) നടത്താന്‍ മദ്രാസ് ഹൈകോടതി അനുമതി നല്‍കി. അതേസമയം കോയമ്പത്തൂര്‍, തിരുപ്പൂര്‍, കന്യാകുമാരി ജില്ലകളിലെ ആറിടങ്ങളില്‍ അനുമതി നിഷേധിച്ചു. കോയമ്പത്തൂര്‍, മേട്ടുപാളയം, പൊള്ളാച്ചി, നാഗര്‍കോവില്‍, അരമന, പല്ലടം എന്നിവിടങ്ങളിലാണ് അനുമതി നിഷേധിച്ചത്.
എന്നാല്‍, രണ്ടു മാസത്തിനുശേഷം ഈ ആറ് കേന്ദ്രങ്ങളിലും റൂട് മാര്‍ച് നടത്താന്‍ അനുമതി തേടി പൊലീസിന് അപേക്ഷ നല്‍കാമെന്നും ജസ്റ്റിസ് ജി കെ ഇളന്തിരിയന്‍ അറിയിച്ചു. ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് റൂട് മാര്‍ചിന് പൊലീസ് അനുമതി നിഷേധിച്ചതിനെതിരെയാണ് ആര്‍എസ്എസ് ഭാരവാഹികള്‍ സമര്‍പിച്ച കോടതിയലക്ഷ്യ ഹരജികളിന്മേലില്‍ ഉത്തരവിറക്കിയത്.
ക്രമസമാധാന പ്രശ്‌നമുന്നയിച്ച് റൂട് മാര്‍ചിന് അനുമതി നല്‍കാനാവില്ലെന്നായിരുന്നു തമിഴ്‌നാട് സര്‍കാര്‍ കോടതിയെ അറിയിച്ചത്. പിന്നീട് കോടതി ആവശ്യപ്പെട്ട പ്രകാരം സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം റിപോര്‍ട് സമര്‍പിച്ചു. കോയമ്പത്തൂര്‍ കാര്‍ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ റൂട് മാര്‍ചിന് അനുമതി നല്‍കാനാവില്ലെന്നാണ് റിപോര്‍ടില്‍ അറിയിച്ചത്.
എന്നാല്‍ ഇതും മറികടന്നാണ് കോടതി 44 കേന്ദ്രങ്ങളില്‍ റൂട് മാര്‍ചിന് അനുമതി നല്‍കിയത്. അതേസമയം ഹൈകോടതി വിധിക്കെതിരെ തമിഴ്‌നാട് സര്‍കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയേക്കുമെന്നും സൂചനയുണ്ട്.
Keywords: Chennai, News, National, High Court, Police, Court Order, RSS, Madras High Court allows RSS route marches on November 6 in 44 places.

