Accident | തൃശൂരിലെ കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് മധ്യപ്രദേശില്‍ അപകടത്തില്‍പെട്ടു; അധ്യാപകനും വിദ്യാര്‍ഥിക്കും പരുക്ക്

 


ഭോപാല്‍: (www.kvartha.com) തൃശൂരിലെ കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് മധ്യപ്രദേശില്‍ അപകടത്തില്‍പെട്ട് അധ്യാപകനും വിദ്യാര്‍ഥിക്കും പരുക്ക്. തൃശൂര്‍ ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളജിലെ ജിയോളജി വിഭാഗത്തിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ ഫീല്‍ഡ് സ്റ്റഡിയ്ക്കായി പോയ ബസാണ് അപകടത്തില്‍പെട്ടത്.

ഒരു അധ്യാപകനും ഒരു വിദ്യാര്‍ഥിക്കും സാരമായി പരുക്കേറ്റെന്നാണ് കോളജില്‍ ലഭിച്ചിട്ടുള്ള പ്രാഥമിക വിവരം. മധ്യപ്രദേശിലെ റായ്പുരയിലെ കട്‌നിയിലാണ് അപകടം സംഭവിച്ചത്. വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ഒരു ബസ് മറിയുകയായിരുന്നു എന്നാണ് വിവരം. ഏഴ് അധ്യാപകരും 60 വിദ്യാര്‍ഥികളും രണ്ട് വാഹനങ്ങളിലാണ് സഞ്ചരിച്ചത്. ഇതില്‍ ഒരു ബസാണ് മറിഞ്ഞത്.

Accident | തൃശൂരിലെ കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് മധ്യപ്രദേശില്‍ അപകടത്തില്‍പെട്ടു; അധ്യാപകനും വിദ്യാര്‍ഥിക്കും പരുക്ക്

അപകടത്തില്‍പ്പെട്ട 37 പേരെ കട്‌നിയിലെ ജില്ലാ ആശുപത്രിയില്‍ കൊണ്ടുവന്നു. ഇവരില്‍ സാരമായി പരിക്കേറ്റ രണ്ട് പേരെ ജബല്‍പുരിലെ മെഡികല്‍ കോളജിലേക്ക് കൊണ്ടുപോയി. മറ്റ് 35 പേര്‍ക്കും കാര്യമായ പ്രശ്‌നങ്ങള്‍ ഇല്ലെന്നാണ് വിവരം.

Keywords: News, National, Accident, Injured, Madhya Pradesh: Thrissur college students' bus overturns; Teacher and student injured.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia