ഭോപാല്‍: (www.kvartha.com) മധ്യപ്രദേശിലെ ജബല്‍പൂരില്‍ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി (NCS) അറിയിച്ചു. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്.
പച്മറിയില്‍ നിന്ന് 218 കിലോമീറ്റര്‍ അകലെയാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് എന്‍സിഎസ് വ്യക്തമാക്കി. ജബല്‍പൂര്‍, സിഹോറ, ഉമരിയ എന്നിവിടങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു. കൂടാതെ കുന്ദം, പനഗര്‍, ചന്ദിയ, ഷാഹ്പുര എന്നിവിടങ്ങളിലും നേരിയ ഭൂചലനമുണ്ടായി. അതേസമയം നാശനഷ്ടങ്ങളൊന്നും റിപോര്‍ട് ചെയ്തിട്ടില്ല.
Keywords: News, National, Earthquake, Madhya Pradesh, Jabalpur, Madhya Pradesh: Earthquake magnitude of 3.6 jolts Jabalpur
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.