Found Dead | 2 ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഭോപാല്‍: (www.kvartha.com) രണ്ട് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. ഹെഡ് കോണ്‍സ്റ്റബിള്‍മാരായ അശോക് കുമാര്‍ (56), നവരാജ് സിങ് (40) എന്നിവരാണ് മരിച്ചത്. മധ്യപ്രദേശിലെ മൊറേന ജില്ലയിലാണ് സംഭവം നടന്നത്.
സാങ്ക് റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ഗ്വാളിയോര്‍-ആഗ്രാ പാസഞ്ചര്‍ ട്രെയിനുകള്‍ പരിശോധിക്കാന്‍ പോകവെയാണ് അപകടം നടന്നതെന്ന് ഉദ്യോഗസ്ഥനായ ഹരികിഷന് മീന പറഞ്ഞു. ഡെല്‍ഹിയില്‍ നിന്ന് വന്ന തുരന്തോ എക്സ്പ്രസ് ഇവരെ ഇടിക്കുകയായിരുന്നു. മറുവശത്തെ ട്രാക്കില്‍ ഒരു ചരക്ക് ട്രെയിന്‍ നിര്‍ത്തിയിട്ടിരുന്നതിനാല്‍ ഇവര്‍ക്ക് സുരക്ഷിത സ്ഥാനത്തേക്ക് ഓടി രക്ഷപെടാന്‍ കഴിഞ്ഞില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

Keywords: News, National, Found Dead, Death, Accident, Train, Madhya Pradesh: 2 RPF cops died after being hit by train.