SWISS-TOWER 24/07/2023

ഗുജറാത്തില്‍ 12കാരന്‍ 19കാരിക്കൊപ്പം ഒളിച്ചോടി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

അഹമ്മദാബാദ്: കുടുംബാംഗങ്ങള്‍ പ്രണയത്തിന് എതിരുനിന്നതോടെ 12കാരന്‍ 19കാരിയായ കാമുകിക്കൊപ്പം ഒളിച്ചോടി. മദ്ധ്യപ്രദേശ് സ്വദേശിനിയായ സജ്‌ന ഗുജറാത്തിലെ ദോഡിയറില്‍ വെച്ചാണ് 12കാരനായ മഹേഷിനെ കണ്ടുമുട്ടുന്നത്. തൊഴിലാളിയായ സജ്‌ന തന്റെ പിതാവിനൊപ്പമായിരുന്നു ദോഡിയറില്‍ ജോലിചെയ്തിരുന്നത്. സഹോദരനും ഭാര്യയും ജോലിക്കുപോകുമ്പോള്‍ അവരുടെ കുട്ടികളെ നോക്കാനായാണ് മഹേഷ് ഇവിടെയെത്തിയത്. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ സജ്‌നയും മഹേഷും പ്രണയത്തിലായി.
ഇതിനിടയില്‍ സജ്‌ന മഹേഷിനെ വിവാഹം കഴിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. മഹേഷിന്റെ ഗ്രാമമായ ജബുവയിലേയ്ക്ക് ഇരുവരും ഒളിച്ചോടി. അവിടെ താമസമാരംഭിച്ചു. ജനുവരി 13ന് വിവാഹിതരാകാന്‍ ആഗ്രഹമുണ്ടെന്ന് വ്യക്തമാക്കി ആദിവാസി പഞ്ചായത്തില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.
ഇതിനിടയില്‍ സജ്‌നയുടെ മാതാപിതാക്കള്‍ രംഗത്തെത്തുകയും മകളുടെ വിവാഹം അഞ്ചുവര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉറപ്പിച്ചതായും പഞ്ചായത്തിനെ അറിയിച്ചു. മഹേഷിനേക്കാള്‍ പ്രായം കുറഞ്ഞയാളെയാണ് മാതാപിതാക്കള്‍ സജ്‌നയ്ക്ക് വേണ്ടി കണ്ടുവെച്ചിരുന്നത്. മാതാപിതാക്കളും ദമ്പതികളും തമ്മില്‍ പ്രശ്‌നം രൂക്ഷമായതോടെ ദമ്പതികള്‍ പോലീസിനെ സമീപിച്ചു. കേസ് വനിത കമ്മീഷന് കൈമാറിയതായി പോലീസ് അറിയിച്ചു.
ഗുജറാത്തില്‍ 12കാരന്‍ 19കാരിക്കൊപ്പം ഒളിച്ചോടി
SUMMARY: New Delhi: A 12-year- old boy eloped with a 19-year-old girl after there was opposition from both the families to their love life.
Keywords: Love, Gujrath, Elope, Family,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia