SWISS-TOWER 24/07/2023

ഡി എം കെയില്‍ നേതൃമാറ്റം; കരുണാനിധിയുടെ പിന്‍ഗാമിയായി മകന്‍ എം കെ സ്റ്റാലിന്‍ വരുന്നു, അണ്ണാ ഡി എം കെയില്‍ അനിശ്ചിതത്വം തുടരുന്നു

 


ADVERTISEMENT

ചെന്നൈ: (www.kvartha.com 11.12.2016) ഡി എം കെ അധ്യക്ഷന്‍ കരുണാനിധിയുടെ പിന്‍ഗാമിയായി മകന്‍ എം കെ സ്റ്റാലിന്‍ സ്ഥാനമേറ്റെടുത്തേക്കും. ജയലളിതയുടെ മരണത്തിനു പിന്നാലെ അണ്ണാ ഡി എം കെയില്‍ ഉടലെടുത്തിട്ടുള്ള അനിശ്ചിതത്വം മുതലെടുക്കാനാണ് ഡി എം കെ സ്ഥാനമാറ്റത്തിനൊരുങ്ങുന്നത്.

ഡി എം കെയില്‍ നേതൃമാറ്റം; കരുണാനിധിയുടെ പിന്‍ഗാമിയായി മകന്‍ എം കെ സ്റ്റാലിന്‍ വരുന്നു, അണ്ണാ ഡി എം കെയില്‍ അനിശ്ചിതത്വം തുടരുന്നു

93 കാരനായ കരുണാനിധിയെ ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടുകയാണ്. ഇതിനിടെയാണ് അദ്ദേഹത്തിന്റെ പിന്‍ഗാമിയെ തിരഞ്ഞെടുക്കുന്നത്. നിലവില്‍ പാര്‍ട്ടി ട്രഷററായ എം കെ സ്റ്റാലിന്റെ സ്ഥാനാരോഹണം സംബന്ധിച്ച തീരുമാനം 20ന് ചേരുന്ന ഡി എം കെ ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ കൈക്കൊള്ളും.

അതിനിടെ പാര്‍ട്ടിയുമായി അകന്നു കഴിയുന്ന, എം കെ സ്റ്റാലിന്റെ മൂത്ത സഹോദരന്‍ എം കെ അഴഗിരി പാര്‍ട്ടിയിലേക്ക് മടങ്ങി വരാനാണ് സാധ്യത. പാര്‍ട്ടിയുമായി ഉടക്കിയാണ് അഴഗിരി പുറത്തുപോയത്. അണ്ണാ ഡി എം കെയില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ നേതൃനിര ശക്തിപ്പെടുത്തുക എന്നതാണ് ഡി എം കെ ലക്ഷ്യം വെക്കുന്നത്.

അതിനിടെ ജയലളിതയുടെ പിന്‍ഗാമിയാണെന്ന അവകാശ വാദവുമായി സഹോദരന്‍ ജയകുമാറിന്റെ മകള്‍ ദീപ രംഗത്തെത്തി. ജനങ്ങള്‍ ആഗ്രഹിച്ചാല്‍ രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ തയ്യാറാണെന്നാണ് ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ വ്യക്തമാക്കിയത്. അണ്ണാ ഡി എം കെ ജനറല്‍ സെക്രട്ടറി പദവി ഏറ്റെടുക്കാനിരിക്കുന്ന ശശികല നടരാജനെതിരെ രൂക്ഷ വിമര്‍ശവും ഉയര്‍ത്തിയിട്ടുണ്ട്.

Keywords : Tamilnadu, DMK, AIADMK, National, Jayalalitha, Karunanidhi, M K Stalin Might Be Appointed As Acting Chief Of DMK.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia