വിവാഹദിനത്തില്‍ ബ്യൂട്ടിപാര്‍ലറിലെത്തിയ വധുവിന് നേര്ക്ക് ആസിഡ് ആക്രമണം

 


ADVERTISEMENT

ലുധിയാന: വിവാഹദിനത്തില്‍ വധുവിന് നേര്ക്ക് ആസിഡ് ആക്രമണം. വധുവിനൊപ്പമുണ്ടായിരുന്ന മൂന്ന് പേര്ക്കും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഒരുങ്ങാനായി ബ്യൂട്ടിപാര്‍ലറില്‍ എത്തിയ വധുവിന് നേരെ അക്രമി ആസിഡ് വലിച്ചെറിയുകയായിരുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.

വിവാഹദിനത്തില്‍ ബ്യൂട്ടിപാര്‍ലറിലെത്തിയ വധുവിന് നേര്ക്ക് ആസിഡ് ആക്രമണം
ബര്‌നാല നിവാസിയായ 22 കാരിയാണ് ആക്രമണത്തിന് ഇരയായത്. 45 ശതമാനം പൊള്ളലേറ്റ യുവതിയെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മുഖം, കണ്ണുകല്‍, നെഞ്ച്, വയര്‍ എന്നിവിടങ്ങളില്‍ പൊള്ളലേറ്റിട്ടുണ്ട്. അതേസമയം യുവതിയുടെ കാഴ്ച വീണ്ടെടുക്കാന്‍ കഴിയുമെന്ന് ഉറപ്പില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

അക്രമിയെ വിവാഹം ചെയ്യാന്‍ തയ്യാറാകാഞ്ഞതിനെ തുടര്‍ന്നാണ് ആക്രമണമുണ്ടായതെന്നാണ് സൂചന. സംഭവത്തെതുടര്‍ന്ന് വിവാഹം മാറ്റിവെച്ചു.

SUMMARY: Ludhiana: In a horrific incident in Ludhiana, acid was thrown on the face of a young woman just hours before her wedding today.

Keywords: National, Crime, Ludhiyana, Punjab, Bride, Acid attack, Injured,
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia