Police Booked | വഴിയോര കച്ചവടക്കാരുടെ മണ്‍പാത്രങ്ങള്‍ അടിച്ചുതകര്‍ത്ത സംഭവം; വനിതാ ഡോക്ടര്‍ക്കെതിരെ കേസ്

 


ADVERTISEMENT

ലക്‌നൗ: (www.kvartha.com) വഴിയോര കച്ചവടക്കാരുടെ മണ്‍പാത്രങ്ങളും പ്രതിമകളും വടികൊണ്ട് അടിച്ചുതകര്‍ത്ത സംഭവത്തില്‍ വനിതാ ഡോക്ടര്‍ക്കെതിരെ കേസ്. ഉത്തര്‍ പ്രദേശിലെ ലഖ്‌നോവിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

Aster_MIMS

സാധനങ്ങള്‍ നശിപ്പിക്കുന്നതും കച്ചവടക്കാരെ ഭീഷണിപ്പെടുത്തുന്നതും വീഡിയോയില്‍ കാണാം. സംഭവത്തിന് പിന്നാലെ കച്ചവടക്കാരായ ജുബൈല്‍, റുബീന, ശംഷാദ് എന്നിവര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Police Booked | വഴിയോര കച്ചവടക്കാരുടെ മണ്‍പാത്രങ്ങള്‍ അടിച്ചുതകര്‍ത്ത സംഭവം; വനിതാ ഡോക്ടര്‍ക്കെതിരെ കേസ്

കച്ചവടം നടത്തുന്നതിന്റെ എതിര്‍ വശത്താണ് ഡോക്ടര്‍ താമസിക്കുന്നത്. കച്ചവടം കാരണം ഇവിടെ ഗതാഗതക്കുരുക്ക് ഉണ്ടാവാറുണ്ട്. ഇതില്‍ ഡോക്ടര്‍ അസ്വസ്ഥയായിരുന്നെന്നും ഇതാണ് അക്രമത്തിലേക്ക് നയിച്ചതെന്നും പൊലീസ് വ്യക്തമാക്കി.

Keywords: Lucknow, News, National, Case, Doctor, Police, Case, Complaint, Lucknow: Woman doctor caught on video ‘destroying Diwali stall’ outside her residence, booked.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
WebDesk Omega
WebDesk Omega

154168 Articles

Tags

Share this story

wellfitindia