ബംഗാളില്‍ തൃണമുല്‍-സിപിഎം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി; 13 പേര്‍ക്ക് പരിക്ക്

 


ADVERTISEMENT

ബരാസത്: ലോക്‌സഭ തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടയില്‍ ബംഗാളില്‍ തൃണമുല്‍ കോണ്‍ഗ്രസ് സിപിഎം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ 13 പേര്‍ക്ക് പരിക്കേറ്റു. നോര്‍ത്ത് 24 പര്‍ഗനാസ് ജില്ലയിലെ ഹറോവയിലുണ്ടായ സംഘര്‍ഷത്തിലാണ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്.

പ്രവര്‍ത്തകര്‍ പരസ്പരം കല്ലെറിഞ്ഞതിനെതുടര്‍ന്ന് പോലീസ് ലാത്തി പ്രയോഗിച്ചു. മിനാഖ മണ്ഡലത്തിലെ പോളിംഗ് ബൂത്തിന് സമീപമാണ് സംഘര്‍ഷമുണ്ടായത്. സംഭവത്തെതുടര്‍ന്ന് സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍ സ്ഥലത്തെത്തി. പ്രദേശത്ത് കൂടുതല്‍ സൈനീകരെ വിന്യസിപ്പിച്ചു.
ബംഗാളില്‍ തൃണമുല്‍-സിപിഎം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി; 13 പേര്‍ക്ക് പരിക്ക്
പരിക്കേറ്റവരെ ഹറോവയിലെ പ്രാഥമീകാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.

SUMMARY: Barasat: Workers of the Trinamool Congress and CPI (M) clashed in Haroa in North 24 Parganas district as polling way underway for the final phase of Lok Sabha elections, leaving as many as 13 people injured.

Keywords: West Bengal, Lok Sabha Poll, Clash, Trinamul Congress, CPI(M), Injured,
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia